നേരിട്ടെത്തണമെന്ന് യുക്രൈന്‍ സര്‍വകലാശാലകള്‍; ശൂന്യതയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍


കേന്ദ്രം ഇടപെട്ടില്ലെങ്കില്‍ പഠനം മുടങ്ങും

പ്രതീകാത്മക ചിത്രം | AP

ചാവക്കാട് (തൃശ്ശൂര്‍): പഠനം തുടരണമെങ്കില്‍ നേരിട്ടെത്തണമെന്ന് യുക്രൈന്‍ സര്‍വകലാശാലകള്‍ നല്‍കിയ അറിയിപ്പിനു മുന്നില്‍ പകച്ച് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍. സെപ്റ്റംബറിലാണ് അടുത്ത അധ്യയന വര്‍ഷം ക്ലാസുകള്‍ തുടങ്ങുക. യുദ്ധഭൂമിയില്‍നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തി ഓണ്‍ലൈന്‍ ക്ലാസുകളെ ആശ്രയിച്ചു മുന്നോട്ടു പോയിരുന്ന വിദ്യാര്‍ഥികളെയാണ് ഇപ്പോഴത്തെ അറിയിപ്പ് അനിശ്ചിതത്വത്തിലാക്കിയത്. യുക്രൈനിലെ ഇന്ത്യന്‍ എംബസി അധികൃതരെ ഇക്കാര്യം അറിയിച്ചപ്പോള്‍ യുക്രൈനിലേക്ക് യാത്ര ചെയ്യാനുള്ള സാഹചര്യമായിട്ടില്ലെന്നും കോളേജ് അധികൃതര്‍ ഇക്കാര്യത്തില്‍ അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നുമാണ് ഇന്ത്യന്‍ എംബസിയില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സന്ദേശം.

എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാവില്ലെന്ന വിവരം കോളേജുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്. പരിഹാരം വൈകിയാല്‍ വിദ്യാര്‍ഥികളുടെ ഒരുവര്‍ഷം നഷ്ടപ്പെടും.

യുദ്ധമുഖത്തുനിന്ന് പെട്ടെന്ന് മടങ്ങേണ്ടിവന്നതിനാല്‍ മിക്കവര്‍ക്കും പ്ലസ്ടുവിന്റെ ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളോ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റോ നേടാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാരണത്താല്‍ മറ്റൊരു കോഴ്സിന് ചേരാനുമാവില്ല . വിദ്യാര്‍ഥികള്‍ നാട്ടിലെത്തിയശേഷം മേയ് വരെ ഇവര്‍ക്ക് ഓണ്‍ലൈനില്‍ ക്ലാസുകള്‍ ഉണ്ടായിരുന്നു. ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങള്‍ യുക്രൈനില്‍ അവധിക്കാലമായതിനാല്‍ ക്ലാസുകള്‍ ഇല്ല.

യുക്രൈനില്‍നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍ സര്‍വകലാശാലകളില്‍ തുടര്‍പഠനത്തിന് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയതായി ഓള്‍ കേരള യുക്രൈന്‍ മെഡിക്കല്‍ സ്റ്റുഡന്റ്സ് ആന്‍ഡ് പേരന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി. സതീശന്‍ പറഞ്ഞു. യുദ്ധം തുടരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് യുക്രൈനിലേക്ക് മടങ്ങാനാവില്ല. ഇതിനാല്‍ ഇന്ത്യയില്‍തന്നെ പഠനത്തിന് സൗകര്യമൊരുക്കുകയാണ് ഏക പരിഹാരം. കേരളത്തില്‍ നിന്നുള്ള 3300 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ യുക്രൈനില്‍നിന്ന് 22,000 വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ മടങ്ങിയെത്തിയിട്ടുള്ളത്.

Content Highlights: Russia - Ukraine war Indian students

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022

Most Commented