മുംബൈ: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത്(സ്വയംപര്യാപ്ത ഭാരതം) മുദ്രാവാക്യത്തെ പരിഹസിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
കോവിഡിന് എതിരായ വാക്‌സിന്‍ കണ്ടുപിടിച്ചതിലൂടെ റഷ്യ സ്വയംപര്യാപ്തരാകുന്നതിനെ കുറിച്ചുള്ള ആദ്യ പാഠം ലോകത്തിന് നല്‍കി. എന്നാല്‍ ഇന്ത്യ ആത്മനിര്‍ഭരതയെ കുറിച്ച് വെറുതെ പറഞ്ഞുകൊണ്ട് ഇരിക്കുന്നതേയുള്ളൂ എന്നായിരുന്നു റാവത്തിന്റെ പരാമര്‍ശം. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ പ്രതിവാര കോളമായ രോഖ്‌ടോഖിലാണ് റാവത്തിന്റെ പ്രതികരണം.
കോവിഡ് വാക്‌സിന്‍ കണ്ടുപിടിച്ചതിന് റഷ്യയെ അഭിനന്ദിച്ച റാവത്ത്, ഇത് സൂപ്പര്‍ പവര്‍ ആയിരിക്കുന്നതിന്റെ സൂചനയാണെന്നും പറഞ്ഞു. 'അമേരിക്കയുമായി പ്രണയത്തിലായതിനാല്‍' ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ റഷ്യയുടെ ഉദാഹരണം പിന്തുടരില്ലെന്നും റാവത്ത് പരിഹസിച്ചു. ചൊവ്വാഴ്ചയാണ് റഷ്യ ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച കാര്യം പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ പ്രഖ്യാപിച്ചത്. തന്റെ മകള്‍ ഉള്‍പ്പെടെയുള്ളവര്‍ വാക്‌സിന്‍ സ്വീകരിച്ചതായും പുടിന്‍ വെളിപ്പെടുത്തിയിരുന്നു.
റഷ്യയുടെ വാക്‌സിന്‍ നിയമവിരുദ്ധമാണെന്ന് തെളിയിക്കാന്‍ ലോകമെമ്പാടും ശ്രമം നടക്കുമ്പോള്‍, വാക്‌സിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ മകള്‍ക്ക് നല്‍കാന്‍ പുതിന്‍ തയ്യാറായി. അതിലൂടെ രാജ്യത്ത് ആത്മവിശ്വാസം സൃഷ്ടിച്ചുവെന്നും റാവത്ത് പറഞ്ഞു.
അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ നൃത്യ ഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ നൃത്യ ഗോപാല്‍ ദാസിന് ഹസ്തദാനം നല്‍കിയ മോദി, ക്വാറിന്റീനില്‍ പോകുമോയെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും റാവത്ത് പറഞ്ഞു.
content highlights: russia gave first lesson of atmanirbhar to world- sanjay raut swipe at narendra modi government
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..