നഗരങ്ങളിലേക്ക് കുതിച്ച് ജനസംഖ്യ


പി.കെ. മണികണ്ഠന്‍

റിയല്‍ എസ്റ്റേറ്റ് രംഗം പഠിച്ച് പാര്‍ലമെന്ററി സമിതി

പ്രതീകാത്മക ചിത്രം | ANI

ന്യൂഡല്‍ഹി: ജനസംഖ്യയില്‍ പകുതിയും 2050-ഓടെ നഗരങ്ങളിലായിരിക്കുമെന്ന യു.എന്‍. റിപ്പോര്‍ട്ട് കണക്കിലെടുത്ത് റിയല്‍ എസ്റ്റേറ്റ് രംഗത്ത് വരുത്തേണ്ട മാറ്റങ്ങള്‍ ഭവന-നഗരകാര്യ പാര്‍ലമെന്ററിസമിതി പഠിച്ചുതുടങ്ങി. 2016-ല്‍ നടപ്പാക്കിയ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(റെറ)യെക്കുറിച്ച് സമിതി അവലോകനവും ആരംഭിച്ചു. ഏപ്രില്‍, മേയ് മാസങ്ങളില്‍ രണ്ടുതവണ പാര്‍ലമെന്ററിസമിതി യോഗംചേര്‍ന്നു. 26-ന് വീണ്ടും ചേരും.

വരുംവര്‍ഷങ്ങളിലെ ജനസംഖ്യാവളര്‍ച്ച പാര്‍ലമെന്ററി സമിതിയില്‍ വിശദീകരിച്ച കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലും റെറ വിജ്ഞാപനം ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. കഴിഞ്ഞ ജനസംഖ്യാ കണക്കെടുപ്പില്‍ 37 കോടിയാണ് (31 ശതമാനം) നഗരങ്ങളിലെ ജനസംഖ്യ. ഇത് 2050-ഓടെ 88 കോടിയാവുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്ററി സമിതിക്കുമുമ്പാകെ അറിയിച്ചു.

റിയല്‍ എസ്റ്റേറ്റ് വിപണി 2017-ല്‍ 12,000 കോടി ഡോളറിന്റേതായിരുന്നു. ഇത് 2030-ല്‍ ഒരുലക്ഷം കോടി ഡോളറാവും. ഇപ്പോള്‍ ജി.ഡി.പി.യുടെ ഏഴുശതമാനമുള്ള വിപണി മൂന്നുവര്‍ഷത്തിനുള്ളില്‍ 13 ശതമാനമാവും. അഞ്ചരക്കോടിയാണ് ഈ രംഗത്തെ തൊഴിലുകള്‍. രാജ്യത്താകെ 31 റെറ അതോറിറ്റിയും 28 ട്രിബ്യൂണലും രൂപവത്കരിക്കാനായി. ആറുവര്‍ഷത്തിനുള്ളില്‍ 88,894 പരാതികള്‍ തീര്‍പ്പാക്കി. 78,734 പദ്ധതികളും 62,204 ഏജന്റുമാരും റെറയില്‍ രജിസ്റ്റര്‍ചെയ്തു. കേരളത്തില്‍ 651 കേസുകള്‍ തീര്‍പ്പാക്കി. ഇതുവരെ 724 പദ്ധതികളും 235 ഏജന്റുമാരും രജിസ്റ്റര്‍ചെയ്തു.

റിയല്‍ എസ്റ്റേറ്റ് രംഗത്ത് സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കാന്‍ റെറയ്ക്കു കഴിയുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ജഗദംബിക പാല്‍ അധ്യക്ഷനായ പാര്‍ലമെന്ററി സമിതിയില്‍ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, എ.എം. ആരിഫ് എന്നിവരാണ് കേരളത്തില്‍നിന്നുള്ള അംഗങ്ങള്‍.

വീടുവാങ്ങുന്നവര്‍ ഉപഭോക്താക്കള്‍

പാര്‍പ്പിടം വാങ്ങുന്നവരെ ഉപഭോക്താക്കളായി കണക്കാക്കാമെന്ന് പാര്‍ലമെന്ററിസമിതിക്കുമുമ്പാകെ കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ വാദം. അതുകൊണ്ടുതന്നെ, വീടുവാങ്ങുന്നവര്‍ക്ക് പരാതികളുണ്ടെങ്കില്‍ ഉപഭോക്തൃ കമ്മിഷനെ സമീപിക്കാം. താമസകേന്ദ്രത്തിന്റെ ഏതാനും കിലോമീറ്ററുകള്‍ക്കപ്പുറം ജില്ലാ കമ്മിഷന്‍ ഉള്ളതിനാല്‍ പരാതിപ്പെടാന്‍ പ്രയാസമില്ല. അതേസമയം, റെറ ഓരോ സംസ്ഥാനത്തും ഒന്നോ രണ്ടോ മാത്രമേ ഉള്ളൂവെന്നും മന്ത്രാലയം വിമര്‍ശിച്ചു.

ഉപഭോക്താക്കള്‍ക്ക് ഇ-ദാഖില്‍ പോര്‍ട്ടല്‍ വഴി പരാതിപ്പെടാം. ഓരോ കമ്മിഷനു കീഴിലും മധ്യസ്ഥതാസെല്ലും പ്രവര്‍ത്തിക്കുന്നു.


Content Highlights: Rural people going to cities real estate sector parliamentary panel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented