പ്രതീകാത്മകചിത്രം| Photo:PTI
ന്യൂഡല്‍ഹി: രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. ഡോളറിനെതിരെ 77.44 നിലവാരത്തിലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിച്ചത്. അതായത് ഒരു ഡോളര്‍ ലഭിക്കാന്‍ 77.44 രൂപ നല്‍കേണ്ട സ്ഥിതി. ചൈനയിലെ ലോക്ഡൗണ്‍, റഷ്യ-യുക്രൈന് യുദ്ധം, ഉയര്‍ന്ന പലിശ നിരക്ക് സംബന്ധിച്ച ഭയം എന്നിവയാണ് രൂപയെ ബാധിച്ചത്. രൂപയുടെ മൂല്യം 78-വരെ താഴാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഡോളറിനെതിരെ 77.40 നിലവാരത്തിലാണ് തിങ്കളാഴ്ച രാവിലെ വ്യാപാരം നടന്നത്. വെള്ളിയാഴ്ച 77.05 നിലവാരത്തിലായിരുന്നു ക്ലോസിങ് എങ്കിലും തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചതോടെ 77.42ലെത്തി. താരതമ്യേന സുരക്ഷിത കറന്‍സിയായ ഡോളറിലേയ്ക്ക് നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെട്ടതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഡോളര്‍ കരുത്താര്‍ജിക്കാനും രൂപ ദുര്ബലമാകാനും ഇതിടയാക്കി.
റഷ്യ-യുക്രൈന് യുദ്ധം തുടങ്ങിയതിനുശേഷം വിതരണ ശൃംഖലയിലെ തടസ്സങ്ങളെതുടര്‍ന്ന് ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ വര്‍ധിച്ചതും അതിനെതുടര്‍ന്നുള്ള നിരക്കുവര്‍ധനവും സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിച്ചേക്കാമെന്ന ഭീതി വിപണിയില്‍ വ്യാപകമായതും തിരിച്ചടിയായി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്കില്‍ അരശതമാനം വര്‍ധന വരുത്തിയത് തുടര്‍ച്ചയായി അഞ്ചാമത്തെ ആഴ്ചയും ഡോളറിന് കുതിപ്പേകി. നിലവില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍.
മെയ് മാസത്തെ ആദ്യത്തെ നാല് വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപകര്‍ 6,400 കോടി രൂപയാണ് രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് പിന്‍വലിച്ചത്. ഏഴ് മാസമായി ഇവര്‍ അറ്റവില്‍പ്പനക്കാരാണ്. വിപണിയിലെ ഈ വില്പന സമ്മര്‍ദവും രൂപയുടെ മൂല്യത്തെ ബാധിച്ചു.
Content Highlights: Rupee Weakens Further To Close At A New All-Time Low Of 77.44
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..