രൂപയുടെ മൂല്യം ഇടിയുന്നില്ല, ഡോളര്‍ ശക്തിപ്പെടുന്നു-നിര്‍മലാ സീതാരാമന്‍


Nirmala Sitharaman | Photo: PTI

വാഷിങ്ടണ്‍: വളര്‍ന്നുവരുന്ന മറ്റ് കറന്‍സികളെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. രൂപയുടെ മൂല്യം ഇടിയുന്നില്ലെന്നും ഡോളറിന്റെ മൂല്യം തുടര്‍ച്ചയായി ശക്തിപ്പെടുകയാണെന്നും അവര്‍ പറഞ്ഞു. ഡോളറിനെതിരേ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമര്‍ശം. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നില്ലെന്നും എന്നാല്‍ യുഎസ് ഡോളര്‍ ഇടതടവില്ലാതെ ശക്തിപ്പെടുകയാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. രൂപയുടെ തകര്‍ച്ച തടയാന്‍ റിസര്‍വ് ബാങ്ക് പരമാവധി ശ്രമിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. രൂപ ഇടിയുന്നില്ല, ഡോളര്‍ ഇടതടവില്ലാതെ ശക്തിപ്പെടുന്നു... മറ്റെല്ലാ കറന്‍സികളും ഡോളറിനെതിരെ പ്രകടനം നടത്തുന്നു, യുഎസ് സന്ദര്‍ശന വേളയില്‍ വാഷിങ്ടണില്‍
മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ധനമന്ത്രി പറഞ്ഞു.



Content Highlights: Rupee not sliding, dollar strengthening incessantly, syas Nirmala Sitharaman


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented