
സംഘടനാമാറ്റങ്ങളിലുണ്ടാകുന്ന കാലതാമസത്തിന് എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായി കെ.സി.വേണുഗോപാലിനെ രുചി കുറ്റപ്പെടുത്തിയതായാണ് റിപ്പോർട്ട്.
പ്രധാനപ്പെട്ട സംഘടനാമാറ്റങ്ങൾക്ക് കാലതാമസം നേരിടുന്നതായി എല്ലാവർക്കും അറിയാം. ദേശീയ സമിതി ഒരു വർഷവും മൂന്നുമാസവുമാണ് എടുത്തത്. മാസങ്ങളായി സംസ്ഥാന പ്രസിഡന്റുമാരുടെ കാര്യം മാസങ്ങളായി തീർപ്പാക്കാതെ കിടക്കുകയാണ്. പുതിയ പ്രവർത്തകർക്ക് ഇടമുണ്ടാക്കുന്നതിനായി നിരവധി സംസ്ഥാന യൂണിറ്റുകൾ കാത്തിരിക്കുകയാണ്. ജനറൽ സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഈ കാലതാമസം സംഘടനയെ ദോഷകരമായി ബാധിക്കും, എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇക്കാര്യം കോൺഗ്രസ് പ്രസിഡന്റിനോട് ആവർത്തിക്കാനാവില്ല,- രാജി വെച്ചതിന് ശേഷം എഴുതിയ സന്ദേശത്തിൽ രുചി ഗുപ്ത പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ കെ.സി.വേണുഗോപാൽ പ്രതികരിച്ചില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തീരുമാനങ്ങൾ എടുക്കാനും നടപ്പാക്കാനും പാർട്ടിക്ക് കരുത്തനായ ഒരു നേതാവില്ലെങ്കിൽ പാർട്ടി വീണ്ടും പലദിശകളിലേക്ക് സഞ്ചരിച്ചേക്കാമെന്നും രുചി മുന്നറിയിപ്പ് നൽകുന്നുണ്ട്. രാഹുൽ ഗാന്ധിക്ക് മാത്രമേ അങ്ങനെയൊരു നേതാവാകാൻ സാധിക്കൂവെന്നും രുചി പറയുന്നു. മറ്റൊരു നേതാവ് വന്നാൽ അത് പാർട്ടിയിലുളള ഇതരവിഭാഗങ്ങൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കുമെന്നും അതിനാൽ സംഘടനാശക്തിയുളളത് രാഹുൽ ഗാന്ധിയിൽ തന്നെയാണെന്നും രുചി പറയുന്നു. കരുത്തുറ്റ ഒരാൾ നേതൃസ്ഥാനത്തെത്തുന്നതാണ് പാർട്ടിയെ പുനരുജ്ജീവപ്പിക്കാനുളള മാർഗമെന്നും അവർ പറയുന്നു.
Content Highlights:Ruchi Gupta quits Congress
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..