
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന പന്ത്രണ്ടാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തില്‍ ഭേദഗതികള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.ഇ.ആര്‍.ടി.(നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എജ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്)ക്ക് വക്കീല്‍ നോട്ടീസ്.
രാജസ്ഥാനില്‍നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകന്‍ തപീന്ദര്‍ സിങ്ങാണ് നോട്ടീസ് അയച്ചത്. തന്റെ ഭരണകാലത്ത് ഔറംഗസേബ് ഹിന്ദുക്ഷേത്രങ്ങളുടെ പുനര്‍നിര്‍മാണത്തിന് ധനസഹായം നല്‍കിയിരുന്നു എന്ന പുസ്തകത്തിലെ പരാമര്‍ശത്തെ ചോദ്യം ചെയ്തുകൊണ്ടാണ് തപീന്ദര്‍ സിങ്ങിന്റെ നടപടി.
ഹിന്ദുക്ഷേത്രങ്ങളുടെ പുനര്‍നിര്‍മാണത്തിന് ഔറംഗസേബ് ധനസഹായം നല്‍കിയിരുന്നു എന്നതിന് തെളിവുണ്ടോയെന്ന് വിവരാവകാശ നിയമപ്രകാരം തപീന്ദര്‍ സിങ് എന്‍.സി.ഇ.ആര്‍.ടിയോട് ആരാഞ്ഞിരുന്നു. ഇക്കൊല്ലം ജനുവരിയിലായിരുന്നു ഇത്. എന്നാല്‍ ഇതിന് തെളിവു നല്‍കാന്‍ എന്‍.സി.ഇ.ആര്‍.ടിക്ക് കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നാലെയാണ് തെറ്റായ ഭാഗം പുസ്തകത്തില്‍നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തപീന്ദര്‍ സിങ് വക്കീല്‍ നോട്ടീസ് അയച്ചത്.
content highlights: rti activist sends legal notice to ncert


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..