ജാവേദ് അക്തർ | Photo: IANS
താണെ: ആര്.എസ്.എസിനെ താലിബാനുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള പാരാമര്‍ശത്തില്‍ കവിയും ബോളിവുഡ് ഗാനരചയിതാവുമായ ജാവേദ് അക്തറിന് താനെ കോടതിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ആര്.എസ്.എസ് പ്രവര്‍ത്തകന്റെ പരാതിയിലാണ് നടപടി.
സംഘടനയെ അപമാനിക്കാനും ആര്‍എസ്എസില്‍ ചേര്‍ന്ന ആളുകളെ നിരുത്സാഹപ്പെടുത്താനും വഴിതെറ്റിക്കാനുമുള്ള ആസൂത്രിതമായ പരാമര്‍ശമാണ് ജാവേദ് അക്തര്‍ നടത്തിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു. കാരണംകാണിക്കല്‍ നോട്ടീസിന് നവംബര്‍ 12-ന് അകം മറുപടി നല്‍കണമെന്നാണ് താനെയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ആര്‍എസ്എസിന്റെ ലക്ഷ്യവും താലിബാന്റെ ലക്ഷ്യവും സമാനമാണെന്നായിരുന്നു ടിവി അഭിമുഖത്തിനിടെ ജാവേദ് അക്തറിന്റെ പരാമര്‍ശം. താലിബാന് ഇസ്ലാമിക രാഷ്ട്രമാണ് വേണ്ടതെങ്കില്‍ മറ്റ് ചിലര്‍ക്ക് വേണ്ടത് ഹിന്ദു രാഷ്ട്രമാണെന്നും അദ്ദേഹം പറഞ്ഞു. താലിബാനെ പിന്തുണക്കുന്നവരുടെയും ആര്.എസ്.എസിനെയും വിശ്വഹിന്ദു പരിഷത്തിനെയും ബജ്രംഗ്ദളിനെയും പിന്തുണക്കുന്നവരുടെയും ചിന്താഗതി ഒന്നുതന്നെയാണ്.
എന്നാല്‍, തന്റെ പ്രസ്താവനയ്ക്ക് ജാവേദ് അക്തര്‍ തെളിവ് നല്‍കണമെന്നും അല്ലാത്തപക്ഷം അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് നഷ്ടപരിഹാരം നല്‍കണമെന്നും ആര്‍എസ്എസ് പ്രവര്ത്തകന് വിവേക് ചമ്പനേര്‍കര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
Content Highlights: RSS-Taliban remarks: Defamation suit filed against Javed Akhtar, court issues show cause notice
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..