മുംബൈ: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ബി.ജെ.പി നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി ആര്‍.എസ്.എസ്. ക്ഷേത്രങ്ങളിലെ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നില്ലെങ്കിലും എല്ലാ സ്ഥലത്തെയും ആചാരങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി വ്യക്തമാക്കി. മുംബൈയില്‍ ചേര്‍ന്ന സംഘപരിവാര്‍ സംഘടനകളുടെ യോഗത്തിന് ശേഷമായിരുന്നു സുരേഷ് ജോഷിയുടെ പ്രതികരണം. 

ശബരിമല കേസില്‍ വിധി വരുന്നതിന് മുന്‍പ് ശബരിമല ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സ്ത്രീ പ്രവേശനം നടപ്പാക്കണം എന്നായിരുന്നു ആര്‍.എസ്. എസ് നിലപാട്. എന്നാല്‍ ശബരിമല വിധിയെ തുടര്‍ന്ന് ഉണ്ടായ സാഹചര്യങ്ങളില്‍ നിലപാട് മാറ്റുകയായിരുന്നു.