RSS റൂട്ട് മാര്‍ച്ച് തടഞ്ഞ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു; നവംബര്‍ ആറിന് നടത്താം


കെ.ബി ശ്രീധരന്‍, മാതൃഭൂമി ന്യൂസ് 

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ 50,000-ത്തോളം പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നതിനാല്‍ റൂട്ട് മാര്‍ച്ചിന് സുരക്ഷ ഒരുക്കാനാകില്ല എന്നായിരുന്നു സര്‍ക്കാര്‍ വാദം.

പ്രതീകാത്മക ചിത്രം | Mathrubhumi archives

ചെന്നൈ: ഗാന്ധി ജയന്തി ദിനത്തിലെ ആര്‍.എസ്.എസ് റൂട്ട്മാര്‍ച്ച് തടഞ്ഞ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം മദ്രാസ് ഹൈക്കോടതി ശരിവച്ചു. ആര്‍.എസ്.എസിന് നവംബര്‍ ആറിന് റൂട്ട് മാര്‍ച്ച് നടത്താം. ആറാം തീയതിയും റൂട്ട് മാര്‍ച്ച് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടു പോകാമെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെത്തുടര്‍ന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് സെപ്റ്റംബര്‍ 28-നകം അനുമതി നല്‍കണമെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ മുന്‍ ഉത്തരവ്. ഇത് സര്‍ക്കാര്‍ ഇത് പാലിക്കാതിരുന്നതോടെയാണ് കോടതിയലക്ഷ്യ നടപടിയുമായി ആര്‍.എസ്.എസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ 50,000-ത്തോളം പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നതിനാല്‍ റൂട്ട് മാര്‍ച്ചിന് സുരക്ഷ ഒരുക്കാനാകില്ല എന്നായിരുന്നു സര്‍ക്കാര്‍ വാദം. ഈ വാദം അംഗീകരിച്ച കോടതി റൂട്ട് മാര്‍ച്ച് നടത്താന്‍ അനുയോജ്യമായ മറ്റൊരു തീയതി അറിയിക്കാന്‍ ആര്‍.എസ്.എസിനോട് നിര്‍ദേശിക്കുകയായിരുന്നു. ഒക്ടോബര്‍ 31-ലേക്ക് കേസ് മാറ്റിവച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികവും ബി.ആര്‍. അംബേദ്ക്കറുടെ ജന്മശതാബ്ദിയും വിജയദശമിയും മുന്‍നിര്‍ത്തി 51 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ചും പൊതുസമ്മേളനവും നടത്താനാണ് ആര്‍.എസ്.എസ് നിശ്ചയിച്ചിരുന്നത്. ഇതിന് പോലീസ് അനുമതി ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സെപ്റ്റംബര്‍ 28-നകം മാര്‍ച്ചിന് സോപാധികാനുമതി നല്‍കാന്‍ ജസ്റ്റിസ് ജി.കെ. ഇളന്തിരയ്യന്റെ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍, അനുമതി നല്‍കാനാവില്ലെന്ന് സര്‍ക്കാരും പോലീസും വ്യാഴാഴ്ച വ്യക്തമാക്കി. ആര്‍.എസ്.എസ്. മാര്‍ച്ചിന് ബദലായി മതസൗഹാര്‍ദ മുദ്രാവാക്യമുയര്‍ത്തി വി.സി.കെ.യും ഇടതു കക്ഷികളും നടത്താനിരുന്ന മനുഷ്യച്ചങ്ങലയ്ക്കും അനുമതി നിഷേധിച്ചിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യാഴാഴ്ച വ്യക്തമാക്കയിരുന്നു. ഈ സാഹചര്യത്തില്‍ ആര്‍.എസ്.എസിന്റെ മാര്‍ച്ചിന് അനുമതി നല്‍കുന്നത് അപകടമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ആര്‍.എസ്.എസ്. മാര്‍ച്ചിനും അതിനെതിരേ വി.സി.കെ. പ്രഖ്യാപിച്ച മനുഷ്യച്ചങ്ങലയ്ക്കും അനുമതി നല്‍കാനാവാത്ത സാഹചര്യമാണ്. മാര്‍ച്ചിന് അനുമതി നല്‍കണമെന്ന മുന്‍ ഉത്തരവ് ഈ സാഹചര്യത്തില്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് പോലീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതേ ആവശ്യമുന്നയിച്ച് വി.സി.കെ. നേതാവ് തൊല്‍. തിരുമാവളവനും ഹര്‍ജി നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ നടപടി സെപ്റ്റംബര്‍ 22-ന്റെ ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന് കാണിച്ച് ആര്‍.എസ്.എസ്. തിരുവള്ളൂര്‍ ഘടകത്തിന്റെ ജോയന്റ് സെക്രട്ടറി ആര്‍. കാര്‍ത്തികേയനാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. മാര്‍ച്ചിന് അനുമതി നല്‍കിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യവും ഹര്‍ജിയിലുണ്ടായിരുന്നു.

Content Highlights: RSS route march Tamil Nadu Madras High Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented