ഒന്നര വര്‍ഷത്തിനകം 35,000 പുതിയ ശാഖകള്‍ തുടങ്ങാന്‍ ആര്‍എസ്എസ്; 2024 മാര്‍ച്ചോടെ ഒരു ലക്ഷമാക്കും


മോഹന്‍ഭാഗവത് തന്റെ വിജയദശമിപ്രസംഗത്തില്‍ എടുത്തുപറഞ്ഞ ജനസംഖ്യാനിയന്ത്രണത്തിന്റെ ആവശ്യകത യോഗം വിശദമായി ചര്‍ച്ചചെയ്യും.

യു.പി.യിലെ പ്രയാഗ് രാജിലാരംഭിച്ച ആർ.എസ്.എസ്. നിർവാഹകസമിതിയോഗത്തിൽ സംഘടനാമേധാവി മോഹൻ ഭാഗവതും ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും.

പ്രയാഗ് രാജ്: ആര്‍.എസ്.എസ്. ജന്മശതാബ്ദി ആഘോഷിക്കുന്ന 2025-ഓടെ സംഘടനയില്‍ വന്‍വിപുലീകരണത്തിനുള്ള കര്‍മപദ്ധതി ആവിഷ്‌കരിക്കാന്‍ ദേശീയ നിര്‍വാഹക സമിതി ചര്‍ച്ചതുടങ്ങി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഞായറാഴ്ച തുടങ്ങിയ നാലുദിവസത്തെ നിര്‍വാഹക സമിതി യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന് ഇതാണ്.

അടുത്ത ഒന്നരവര്‍ഷത്തിനകം രാജ്യത്തെമ്പാടുമായി 35,000 ശാഖകള്‍ തുടങ്ങാനാണ് ആര്‍.എസ്.എസ്. ലക്ഷ്യമിടുന്നത്. നിലവില്‍ 55,000 ശാഖകളാണ് സംഘത്തിനുള്ളത്. ഇത് 2024 മാര്‍ച്ചോടെ ഒരുലക്ഷത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതിക്കാണ് രൂപം നല്‍കുന്നത്.സംഘടനാ വിപുലീകരണത്തിന് നേരത്തേതന്നെ തീരുമാനത്തില്‍ എത്തിയിരുന്നതാണെങ്കിലും കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ പതിനായിരത്തോളം ശാഖകള്‍ മാത്രമാണ് പുതുതായി തുടങ്ങാനായത്. ഈ സാഹചര്യത്തിലാണ് നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരുലക്ഷം ശാഖകളെന്ന ലക്ഷ്യവുമായി പ്രവര്‍ത്തനം സജീവമാക്കാന്‍ ധാരണയിലെത്തിയത്.

പ്രയാഗ് രാജിനടുത്ത് ഗോഹാനിയയില്‍ ആരംഭിച്ച സമ്മേളനം ബുധനാഴ്ചവരെ നീളും. ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്, ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ എന്നിവരുള്‍പ്പെടെയുള്ള ഉന്നതനേതാക്കളും 45 മേഖലകളില്‍ നിന്നായി നാനൂറോളം പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

മോഹന്‍ഭാഗവത് തന്റെ വിജയദശമിപ്രസംഗത്തില്‍ എടുത്തുപറഞ്ഞ ജനസംഖ്യാനിയന്ത്രണത്തിന്റെ ആവശ്യകത യോഗം വിശദമായി ചര്‍ച്ചചെയ്യും. രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള ജനസംഖ്യയില്‍ അസന്തുലിതാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ജനസംഖ്യാനിയന്ത്രണത്തിന് കേന്ദ്രസര്‍ക്കാര്‍ സമഗ്രനയം കൊണ്ടുവരണമെന്നാണ് ഭാഗവതിന്റെ നിര്‍ദേശം. സാമുദായിക സൗഹാര്‍ദം, മാതൃഭാഷാവിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചചെയ്യും.

Content Highlights: RSS national executive board meeting Mohan Bhagawat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented