പട്ടിണി, തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം: രാജ്യത്തെ സ്ഥിതിയില്‍ ആശങ്ക പങ്കുവച്ച് ആര്‍എസ്എസ് നേതാവ്


ദത്താത്രെയ ഹൊസബലെ |ഫോട്ടോ:PTI

മുംബൈ: സാമ്പത്തികമായി വളര്‍ച്ച നേടാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ സാമ്പത്തിക അസമത്വം ആശങ്കജനകമാണെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രെയ ഹൊസബലെ. പട്ടിണിയും തൊഴിലില്ലായ്മയും ഇന്നത്തെ ലോകത്തെ പിശാചാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സാമ്പത്തിക അസമത്വം സംബന്ധിച്ചും തൊഴില്ലായ്മയയും പട്ടിണിയും സംബന്ധിച്ചും പ്രധാനമന്ത്രിയുടേയും ബിജെപി സര്‍ക്കാരിന്റെ അവകാശവാദങ്ങളെ തള്ളുന്ന പ്രസ്താവനയാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്.



'ലോകത്തിലെ ഏറ്റവും മികച്ച ആറ് സാമ്പത്തിക ശക്തികളില്‍ ഇന്ത്യക്ക് ഇടംപിടിക്കാന്‍ സാധിച്ചെങ്കിലും എല്ലാം ശരിയായെന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. രാജ്യത്തെ സമ്പത്തിന്റെ 20 ശതമാനവും കൈവശംവെക്കുന്നത് ഒരു ശതമാനം വരുന്ന സമ്പന്നരാണ്. അതേ സമയം തന്നെ 50 ശതമാനം പേരുടെ പക്കല്‍ സമ്പത്തിന്റെ 13 ശതമാനം മാത്രമാണ്. ഈ സാമ്പത്തിക അസമത്വത്തിനെതിരെ നമ്മള്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്' ദത്താത്രെയ ഹൊസബലെ പറഞ്ഞു. ആര്‍എസ്എസ് അനുബന്ധ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്ത്യയില്‍ ആളോഹരി വരുമാനവുമായി ബന്ധപ്പെട്ട കണക്കുകള്‍ ദുഃഖകരമാണെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.

'ഇന്ത്യയില്‍ താമസിക്കുന്ന 20 കോടിയിലധികം ആളുകള്‍ ദാരിദ്രരേഖയ്ക്ക് താഴെയാണ്. 23 കോടിയോളം ആളുകളുടെ പ്രതിദിന വരുമാനം 375 രൂപയാണ്. വളരെ വിഷമകരമായ തൊഴിലില്ലായ്മ നിരക്കാണ് നിലവിലുള്ളത്' അദ്ദേഹം പറഞ്ഞു.

ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും ശുദ്ധജലവും പോഷകാഹാരവും നല്ല വിദ്യാഭ്യാസവും ലഭിക്കുന്നില്ല. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷത്തിന്റെ പ്രധാന കാരണം ദാരിദ്ര്യമാണെന്നും ആര്‍എസ്എസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

ഒരിക്കല്‍ തകര്‍ന്നടിഞ്ഞയിടത്ത് നിന്ന് സാഹചര്യം തരണം ചെയ്യാന്‍ കഴിഞ്ഞ ജപ്പാന്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നാം ദേശസ്നേഹവും സമൂഹത്തോടുള്ള സ്നേഹവും കഠിനാധ്വാനവും പഠിക്കേണ്ടതുണ്ട്. ഒരു ജോലിയും ചെറുതോ വലുതോ അല്ലെന്ന് ജനങ്ങളെ ബോധവാന്മാരാക്കണമെന്ന് ഹൊസബലെ പറഞ്ഞു.

ഓരോ ജോലിയും സമൂഹത്തിന് പ്രധാനമാണ്. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലിക്കാര്‍ ആകാനാവില്ല. ചിലര്‍ക്ക് തോട്ടങ്ങളില്‍ ജോലിയെടുക്കേണ്ടി വരും. അര്‍ഹമായ പ്രതിഫലം അത്തരക്കാര്‍ക്ക് നല്‍കാനാകുന്നില്ലെങ്കില്‍ അവര്‍ ആ ജോലി ചെയ്യാന്‍ എങ്ങനെ ആഗ്രഹിക്കും. അതിനാല്‍, ജനങ്ങളുടെ ചിന്താഗതിയില്‍ മാറ്റം കൊണ്ടുവരുന്നതിലൂടെ, നഗരങ്ങളിലും ഗ്രാമങ്ങളിലും ജോലി ചെയ്യുന്ന ആളുകള്‍ തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കാന്‍ കഴിയും. എങ്കില്‍ മാത്രമേ നമുക്ക് ഇന്ത്യയെ വീണ്ടും അഭിമാന രാഷ്ട്രമാക്കാന്‍ കഴിയൂവെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.


Content Highlights: India should address economic inequality, says general secretary Hosabale


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented