സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസിന് റോളില്ല, സഹായിച്ചത് ബ്രിട്ടീഷുകാരെ; കടന്നാക്രമിച്ച് രാഹുല്‍


Rahul Gandhi

ബെംഗളൂരു: ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ ആര്‍.എസ്.എസിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി.ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസിന് ഒരു പങ്കുമില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസ്. ബ്രിട്ടനെ സഹായിച്ചുവെന്ന് പറഞ്ഞ അദ്ദേഹം സവര്‍ക്കര്‍ ബ്രിട്ടീഷുകാരില്‍നിന്ന് സഹായധനം കൈപ്പറ്റിയെന്നും ആരോപിച്ചു. കര്‍ണാടകയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനം അടക്കമുള്ള സമകാലിക വിഷയങ്ങളില്‍ സംസാരിക്കവേയാണ് രാഹുല്‍ ആര്‍.എസ്.എസിനെതിരേ ആഞ്ഞടിച്ചത്.

സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ബി.ജെ.പി. രൂപവത്ക്കരിച്ചിട്ട്‌ പോലുമില്ലായിരുന്നുവെന്നും അവര്‍ക്ക് സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമില്ലായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. 'എന്റെ അറിവ് അനുസരിച്ച് ആര്‍.എസ്.എസ്. ബ്രിട്ടനെ സഹായിക്കുകയും സവര്‍ക്കര്‍ അവരില്‍ നിന്ന് സഹായധനം കൈപ്പറ്റുകയും ചെയ്തു. സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ ബി.ജെ.പിയെ കാണാനില്ലായിരുന്നു. ബി.ജെ.പിക്ക് അത്തരം വസ്തുതകള്‍ മറക്കാനാകില്ല. കോണ്‍ഗ്രസും അതിന്റെ നേതാക്കളുമാണ് സ്വാതന്ത്ര്യത്തിനായി പോരാടിയത്,- അദ്ദേഹം പറഞ്ഞു.



വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നവര്‍ ആരായാലും അവര്‍ ദേശവിരുദ്ധരാണെന്നും അവര്‍ക്കെതിരേ പോരാടണമെന്നവും പി.എഫ്.ഐ. നിരോധനത്തെ സൂചിപ്പിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ ഏത് വിഭാഗത്തില്‍ നിന്നുള്ളവരാണെന്നത് വിഷയമല്ല. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നത് ഒരു ദേശവിരുദ്ധ പ്രവൃത്തിയാണ്. അത്തരം ആളുകള്‍ക്കെതിരേ നമ്മള്‍ പോരാടണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: RSS had no role in India's freedom struggle, Savarkar got stipend from British-Rahul Gandhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented