courtesy; ANI
മുംബൈ: പാകിസ്താനില്‍നിന്നും ബംഗ്ലാദേശില്‍നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര നവനിര്‍മാന്‍ സേനയുടെ ഔറഗാബാദ് സിറ്റി യൂണിറ്റ്.
പാക്, ബംഗ്ലാ അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുമെന്നാണ് പാര്‍ട്ടി ഓഫീസിന് മുന്നില്‍ പതിച്ച പോസ്റ്ററിലൂടെ എംഎന്‍എസ് വ്യക്തമാക്കുന്നത്.
അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് നിലവില്‍ ഞങ്ങള്‍ക്ക് കൃത്യമായ വിവരമൊന്നുമില്ല. ഇത്തരക്കാരെക്കുറിച്ച് ജനങ്ങളില്‍നിന്ന് തന്നെ ചോദിച്ചറിയുകയാണ്. വിവരങ്ങള്‍ ലഭിച്ച ശേഷം കുടിയേറ്റക്കാരുടെ പട്ടിക പോലീസിന് കൈമാറും. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും എംഎന്‍എസ് ഔറഗബാദ് സിറ്റി യൂണിറ്റ് പ്രസിഡന്റ് സത്‌നം സിങ് ഗുലാട്ടി പറഞ്ഞു.
content highlights; Rs 5,000 reward for info on Pak, Bangla illegal immigrants: MNS
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..