വാങ്ങാനാളില്ല; 30 കോടിക്ക് വാങ്ങിയ ഹെലികോപ്ടര്‍ നാല് കോടിക്ക് വില്‍പനയ്ക്ക്‌


ജയ്പുര്‍: 30 കോടി രൂപയ്ക്ക് വാങ്ങിയ ഹെലികോപ്ടര്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ നാല് കോടി രൂപയ്ക്ക് വില്‍പനക്ക് വെച്ചു. വാങ്ങാനാളില്ലാതെ ഒരു പതിറ്റാണ്ടോളമായി പറക്കാതെ 'വെള്ളാന'യായി മാറിയ അഗസ്റ്റ ഹെലികോപ്ടറാണ് വില്‍ക്കാന്‍ ശ്രമിക്കുന്നത്.

2005-ല്‍ മുപ്പത് കോടിയോളം രൂപയ്ക്ക് വാങ്ങിയ ഇതിപ്പോള്‍ നാല് കോടി രൂപയ്ക്കാണ് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2011-മുതല്‍ വില്‍ക്കാന്‍ ശ്രമിച്ചിട്ടും ആളെ കിട്ടാതെ ജയ്പൂരില്‍ സൂക്ഷിച്ചിട്ടുള്ള ഹെലികോപ്ടര്‍ ഉപയോഗശൂന്യമായി മാറികൊണ്ടിരിക്കുകയാണ്.

ഇതോടെ ഇതിന്റെ യന്ത്രഭാഗങ്ങളും മറ്റു സാമഗ്രികളും കണക്കാക്കി പുതിയ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. 12 തവണ വില്‍ക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെ പോയ ഹെലികോപ്ടറിന്റെ വില 4.5 കോടിയായി സിവില്‍ വ്യോമയാന മന്ത്രാലയം നിശ്ചയിച്ചിരുന്നു.

2005-ല്‍ വസുന്ധര രാജെസിന്ധ്യ ആദ്യമായി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഹെലികോപ്ടര്‍ വാങ്ങിയത്. 2011-ല്‍ അശോക് ഗഹലോത്ത്‌ മുഖ്യമന്ത്രിയായിരിക്കെ പറക്കുന്നതിനിടെയുണ്ടായ സാങ്കേതിക തകരാര്‍ ഹെലികോപ്ടറിനെ നിലത്തിറക്കാന്‍ നിര്‍ബന്ധിതമായി. ഗഹലോത്ത് കഷ്ടിച്ച് രക്ഷപെട്ട അന്നത്തെ ആ യന്ത്രത്തകരാറിന് ശേഷം ഈ ഹെലികോപ്ടര്‍ പിന്നീട് പറന്നിട്ടില്ല. പിന്നീട് വന്ന മുഖ്യമന്ത്രിമാരും ഇതിനോട് താത്പര്യം പ്രകടിപ്പിച്ചില്ല.

ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്ന് 30 കോടി രൂപയ്ക്ക് വാങ്ങിയ ഇരട്ട എഞ്ചിന്‍ ഹെലികോപ്ടര്‍ വിഐപികള്‍ക്കായി പ്രത്യേകം സജ്ജീകരിച്ചതായിരുന്നു.

കഴിഞ്ഞ ഒരു ദശകമായി രാജസ്ഥാന്‍ സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ട് ഈ ഹെലികോപ്ടര്‍. 11 തവണ വില്‍പ്പനക്ക് വെച്ചിട്ടും ആളെ കിട്ടാതായതോടെ അടുത്തിടെ ചീഫ് സെക്രട്ടറി നിരഞ്ജന്‍ ആര്യ ഒരു ഉന്നതതല യോഗം വിളിച്ചു. ഹെലികോപ്ടര്‍ 'തലവേദന' ഒഴിവാക്കുന്നതിനായി ഉദ്യോഗസ്ഥരില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടി. അതിന്റെ ഇപ്പോഴത്തെ അവസ്ഥയും ഭാവിയിലെ ഉപയോഗ സാധ്യതയും ചര്‍ച്ചയായി.

ഒടുവില്‍ നിശ്ചയിച്ച വിലയില്‍ നിന്ന് കൂട്ടിയും കിഴിച്ചും നിരക്കില്‍ ടെന്‍ഡര്‍ നല്‍കാന്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented