ന്യൂഡല്‍ഹി: കശ്മീരിലെ കുപ്വാരയില്‍ നിന്ന് ഡല്‍ഹിയിലേക്ക് കടത്തുകയായിരുന്ന 200 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി. ആപ്പിളുകള്‍ കൊണ്ടുപോകാനുപയോഗിക്കുന്ന കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലാക്കിയ നിലയിലാണ് ഹെറോയിന്‍ പിടികൂടിയത്. 

നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡല്‍ഹി ആസാദ്പൂര്‍ മണ്ഡിയിലെ ഹൈവേ ടോള്‍പ്ലാസയില്‍ നടത്തിയ പരിശോധനയിലാണ് ട്രക്കിനുള്ളില്‍ പെട്ടിയിലാക്കിയ നിലയില്‍ ഹെറോയിന്‍ കണ്ടെത്തിയത്. ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.