'ബിജെപിയില്‍ ചേര്‍ന്നാല്‍ 20 കോടി മറ്റുള്ളവരെ കൂട്ടിയാല്‍ 25 കോടി' ഓഫര്‍ വെളിപ്പെടുത്തി എ.എ.പി


20 കോടി സ്വീകരിച്ച് ബിജെപിയില്‍ ചേരുക അല്ലെങ്കില്‍ സിബിഐ കേസിനെ നേരിടുക

ആം ആദ്മി നേതാക്കൾ വാർത്താസമ്മേളനത്തിനിടെ

ന്യൂഡല്‍ഹി: ആം ആദ്മി സര്‍ക്കാരിനെ മറിച്ചിടാന്‍ എം.എല്‍.എമാര്‍ക്ക് 20 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒന്നുകില്‍ 20 കോടി വാങ്ങി ബി.ജെ.പിയില്‍ ചേരുക അല്ലെങ്കില്‍ സി.ബി.ഐ കേസിനെ നേരിടുകയെന്ന ഭീഷണിയാണ് ലഭിച്ചതെന്ന് ആം ആദ്മി ദേശീയ വക്താവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ് വ്യക്തമാക്കി.

മനീഷ് സിസോദിയയെ മറ്റൊരു ഷിന്ദേയാക്കാനുള്ള ശ്രമമായിരുന്നു ബിജെപി നടത്തിയത്. പക്ഷെ അതിനെ എ.എ.പി പരാജയപ്പെടുത്തിയെന്നും നേതാക്കള്‍ വ്യക്തമാക്കി.



ബി.ജെ.പി നേതാക്കളുമായി സൗഹൃദമുള്ള എം.എല്‍.എമാരായ അജയ് ദത്ത്, സഞ്ജ് ഷാ, സോംനാഥ് ഭാരതി, കുല്‍ദീപ് കുമാര്‍ എന്നിവരുടെയടുത്താണ് നേതാക്കള്‍ ബന്ധപ്പെട്ടത്. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ 20 കോടിയും മറ്റ് എം.എല്‍.എമാരെ അവരോടൊപ്പം കൂട്ടിയാല്‍ 25 കോടിയുമായിരുന്നു വാഗ്ദാനമെന്ന്‌ സഞ്ജയ് സിങ് പറഞ്ഞു.

സിസോദിയക്കെതിരേയുള്ള കേസ് വ്യാജമാണെന്ന് ബി.ജെ.പിക്ക് അറിയാം. പക്ഷെ സര്‍ക്കാരിനെ താഴെയിറക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി ബി.ജെ.പി നേതാക്കള്‍ക്ക് പ്രത്യേകം ചുമതല പാര്‍ട്ടി നല്‍കിയിരിക്കുകയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സോംനാഥ് ഭാരതി പറഞ്ഞു. പണം വാഗ്ദാനം ചെയ്തുവെന്ന് പറയപ്പെടുന്ന ആം ആദ്മിയിലെ മറ്റ് എം.എല്‍.എമാരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം മനീഷ് സിസോദിയക്കെതിരേയള്ള കേസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധമാറ്റാനാണെന്ന് ബി.ജെ.പി പറഞ്ഞു. ജനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി ഒളിച്ചോടുകയാണെന്നും ബി.ജെ.പി ആരോപിച്ചു.

Content Highlights: Rs 20 Crore To Join, 25 Crores To Get Others": AAP's Charge Against BJP


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented