ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വീഴുമോ? 50 ലക്ഷവുമായി എംഎല്‍എമാര്‍ ബംഗാളില്‍ അറസ്റ്റില്‍, അന്വേഷണം അസമിലേക്ക്


ജാര്‍ഖണ്ഡ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പിയാണ് എം.എല്‍.എമാര്‍ക്ക് പണം നല്‍കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

എം.എൽ.എമാർ പണവുമായി എത്തിയ വാഹനം പോലീസ് പരിശോധിക്കുന്നു. | Photo: PTI

ന്യൂഡല്‍ഹി: അമ്പത് ലക്ഷം രൂപയുമായി കഴിഞ്ഞയാഴ്ച പശ്ചിമബംഗാള്‍ പോലീസിസിന്റെ പിടിയിലായ മൂന്ന് ജാര്‍ഖണ്ഡ് എം.എല്‍.എമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായിരുന്നുവെന്ന് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ്(സിഐഡി) സ്ഥിരീകരിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്‌. കേന്ദ്രസര്‍ക്കാരില്‍ സ്വാധീനമുള്ള ഒരു വ്യക്തിയിലൂടെ ആസം മുഖ്യമന്ത്രിയുമായി ഇവര്‍ക്കുള്ള നേരിട്ടത്തല്ലാത്ത ബന്ധവും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. പണവുമായി കാറില്‍ വരികയായിരുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരെ ദേശീയ പാതയില്‍ വെച്ചാണ് പശ്ചിമബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ജാംതാഡ എം.എല്‍.എ. ഇര്‍ഫാന്‍ അന്‍സാരി, ഖിജ്രി എം.എല്‍.എ. രാജേഷ് കച്ഛപ്, കോലെബിര എം.എല്‍.എ. നമന്‍ ബിക്‌സല്‍ കോംഗാരി എന്നിവരായിരുന്നു അറസ്റ്റിലായവര്‍. ഇവരെ പിന്നീട് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജാര്‍ഖണ്ഡ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പിയാണ് എം.എല്‍.എമാര്‍ക്ക് പണം നല്‍കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

എം.എല്‍.എമാര്‍ക്ക് പണം ശരിയാക്കി നല്‍കിയെന്ന് സംശയിക്കുന്ന ഒരു പ്രാദേശിക ഷെയര്‍മാര്‍ക്കറ്റ് വ്യാപാരിയുടെ ലാല്‍ബസാറിലെ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നും മൂന്ന് ലക്ഷം രൂപയും 250 വെള്ളി കോയിനുകളും മറ്റ് രേഖകളും പിടിച്ചെടുത്തതായും സിഐഡി അറിയിച്ചു.

ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറക്കാന്‍ ശ്രമം നടത്തിയെന്നത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എം.എല്‍.എമാരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചു വരികയാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. എം.എല്‍.എമാര്‍ക്കും ഹിമാന്ത ബിശ്വ സര്‍മയ്ക്കും ഇടയില്‍ പ്രവര്‍ത്തിച്ച കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷെ ഇയാളുടെ പേര് വെളിപ്പെടുത്താനായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കൊല്‍ക്കത്ത സദര്‍ സ്ട്രീറ്റിലെ ഒരു ഹോട്ടല്‍ എം.എല്‍.എമാര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ആറ് മിനിറ്റ് ഇവിടെയുള്ള 106 ാം നമ്പര്‍ മുറിയില്‍ ചിലവഴിച്ചതായാണ്‌ സിസിടിവി ദൃശ്യങ്ങളും ജീവനക്കാരുടെ മൊഴിയും വ്യക്തമാക്കുന്നത്. പിന്നീട് ഇവര്‍ മറ്റൊരു റെസ്റ്റോറന്റ്-ബാറില്‍ ചിലവഴിച്ചുവെന്നും ഉദ്യോഗസ്ഥ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇവിടെയുള്ള സി.സി.ടി.സി ദൃശ്യങ്ങളടക്കം ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.

എം.എല്‍.എമാര്‍ കൊല്‍ക്കത്തിയില്‍ എത്തുന്നതിന് മുന്നേ ഗുവാഹാട്ടിയിലേക്ക് യാത്ര ചെയ്തിട്ടുണ്ടായിരുന്നുവെന്ന് സി.ഐ.ഡി ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പിക്കുന്നുണ്ട്. എന്നാല്‍ തന്റെ മകന്റെ സ്‌കൂള്‍ അഡ്മിഷനുമായി ബന്ധപ്പെട്ടാണ് ഗുവാഹാട്ടി സന്ദര്‍ശിച്ചതെന്നാണ് ജാംതാഡ എം.എല്‍.എ. ഇര്‍ഫാന്‍ അന്‍സാരി ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുള്ളത്.



Content Highlights: rrested MLAs part of conspiracy to topple Jharkhand govt, says CID

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented