താനെ: സ്റ്റേഷനില്‍നിന്ന് നീങ്ങിത്തുടങ്ങിയ തീവണ്ടിക്കടിയിലേയ്ക്ക് വീണുപോയ സ്ത്രീയെ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്. മരണമുഖത്തുനിന്ന് തലനാരിഴയ്ക്ക് സ്ത്രീയെ രക്ഷപ്പെടുത്തുന്നതിന്റെ സിസിടവി ദൃശ്യമാണ് പുറത്തുവന്നത്.

താനെ റെയില്‍വേ സ്‌റ്റേഷനില്‍ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ത്രീ പിടിവിട്ട് തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലേയ്ക്ക് വീണത്. 

തൊട്ടടുത്തുതന്നെയുണ്ടായിരുന്ന രണ്ട് റെയില്‍വേ പോലീസുകാര്‍ മിന്നല്‍ വേഗത്തില്‍ ചാടിവീഴുകയും സ്ത്രീയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചു കയറ്റുകയുമായിരുന്നു. അടുത്തുണ്ടായിരുന്ന ഒരു യാത്രക്കാരനും അവര്‍ക്കൊപ്പം കൂടി. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് സ്ത്രീ മരണത്തില്‍നിന്ന് രക്ഷപ്പെട്ടത്.

Content Highlights: RPF personnel  rescues a woman at the Thane Railway Station