പാഞ്ഞെത്തി ഉദ്യോഗസ്ഥ! ട്രെയിനില്‍ നിന്ന് തെന്നിവീണ അമ്മയേയും മകനേയും രക്ഷിച്ചത് തലനാരിഴയ്ക്ക്


Screengrab: twitter.com/RailMinIndia

കൊല്‍ക്കത്ത: സ്റ്റേഷനില്‍ നിന്ന് മുന്നോട്ട് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ തെന്നിവീണ വയോധികയ്ക്കും മകനും രക്ഷയയായത് ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടല്‍. പശ്ചിമ ബംഗാളിലെ ബാങ്കുര റെയില്‍വേസ്റ്റേഷനില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തതോടെ വൈറലായി. ഉദ്യോഗസ്ഥയെ അഭിനന്ദിച്ചായിരുന്നു റെയില്‍വേ മന്ത്രാലയത്തിന്റെ ട്വീറ്റ്.

ട്രെയിന്‍ മുന്നോട്ട് നീങ്ങി തുടങ്ങിയപ്പോള്‍ നിരവധിപേര്‍ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് വയോധികയും മകനും ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നത് ഉദ്യോഗസ്ഥ ശ്രദ്ധിച്ചത്. അപകടസാധ്യത മുന്നില്‍ക്കണ്ട ഉദ്യോഗസ്ഥ വളരെ ദൂരെ നിന്ന് ഇവരുടെ അടുത്തേക്ക് പാഞ്ഞു. ഉദ്യോഗസ്ഥ ഭയന്നതുപോലെ തന്നെ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ അമ്മയും മകനും താഴേക്ക് വീഴുകയും ചെയ്തു.

ഇരുവരും പ്ലാറ്റ്‌ഫോമിലേക്ക് തെന്നിവീണതിന് തൊട്ടുപിന്നാലെ ഉദ്യോഗസ്ഥ ഇരുവരേയും ട്രെയിന്‍ ഓടുന്ന ട്രാക്കിനിടയില്‍ പെടാതിരിക്കാന്‍ വലിച്ച് നീക്കി രക്ഷപ്പെടുത്തുകയായിരുന്നു. കൃത്യസമയത്ത് ഉദ്യോഗസ്ഥ നടത്തിയ നീക്കം രണ്ട് മനുഷ്യജീവനുകളെ ദാരുണമായ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെന്ന് പറഞ്ഞ് നിരവധിപേരാണ് അവരെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്.

Content Highlights: rpf, rescue, railway station, train, passengers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


mahsa amini

4 min

ഷിന്‍, ഷിയാന്‍, ആസാദി; മതാധികാരികളുടെ മുഖത്തുനോക്കി കരളുറപ്പോടെ അവർ വിളിച്ചു പറഞ്ഞു

Oct 2, 2022

Most Commented