'ഗുജറാത്തികളും രാജസ്ഥാനികളുമില്ലെങ്കില്‍ മഹാരാഷ്ട്ര ഒന്നുമല്ല'; വിവാദ പരാമര്‍ശവുമായി ഗവര്‍ണര്‍


ഭഗത് സിങ് കോഷ്യാരി | Photo: ANI

ന്യൂഡല്‍ഹി: മഹാരാഷ്ട്രയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലകപ്പെട്ട് ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി. ശിവസേന നേതാവും മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ ഉള്‍പ്പെടെയുളളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയെ അപമാനിക്കുന്ന പരാമര്‍ശമാണ് ഗവര്‍ണര്‍ നടത്തിയതെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചു.

'മഹാരാഷ്ട്രയില്‍നിന്ന് ഗുജറാത്തികളേയും രാജസ്ഥാനികളേയും ഒഴിവാക്കിയാല്‍ പിന്നെ സംസ്ഥാനത്തെ സാമ്പത്തിക രംഗത്ത് ഒന്നും ബാക്കിയുണ്ടാവില്ല, പ്രത്യേകിച്ച് മുംബൈയിലും താനെയിലും. മുംബൈക്ക് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായി തുടരാന്‍ കഴിയില്ല' - എന്നായിരുന്നു കോഷ്യാരിയുടെ പരാമര്‍ശം. മുംബൈയിലെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാമര്‍ശം വിവാദമായതിന് പിന്നാലെ രാജ് ഭവന്‍ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. മുംബൈയെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമാക്കി മാറ്റുന്നതില്‍ രാജസ്ഥാനികളുടേയും ഗുജറാത്തികളുടേയും സംഭാവനകളെ പ്രകീര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് രാജ്ഭവന്‍ വിശദീകരിക്കുന്നു.

രാജസ്ഥാനി-മര്‍വാരി വിഭാഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നേപ്പാള്‍, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലും ഉണ്ട്. ഇവര്‍ പോകുന്ന സ്ഥലങ്ങളില്‍ ബിസിനസ് മാത്രമല്ല ചെയ്യുന്നത്. സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവ സ്ഥാപിച്ച് സാമൂഹികസേവനങ്ങളും അവര്‍ നടത്തുണ്ടെന്നാണ് ഗവര്‍ണര്‍ പറഞ്ഞതെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു.

ശിവസേനയിലേയും കോണ്‍ഗ്രസിലേയും നിരവധി നേതാക്കളാണ് ഗവര്‍ണറുടെ പ്രസ്താവനയ്‌ക്കെതിരേ രംഗത്തുവന്നത്. മറാത്തി വിഭാഗത്തിന്റെ അധ്വാനത്തേയാണ് ഗവര്‍ണര്‍ അപമാനിച്ചതെന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത് പറഞ്ഞു. ബിജെപി സ്‌പോണ്‍സര്‍ ചെയ്ത മുഖ്യമന്ത്രി അധികാരത്തില്‍ വന്നപ്പോള്‍ മറാത്തികള്‍ അപമാനിക്കപ്പെടുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഗവര്‍ണര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും സച്ചിന്‍ സാവന്തും ട്വീറ്റ് ചെയ്തു.

Content Highlights: Row Over Maharashtra Governor Bhagat Singh Koshyari's Remarks

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented