സോലാപുർ: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. 20 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയം. സോളാപൂരില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കെട്ടിടത്തിനുള്ളില്‍ അകപ്പെട്ട പത്ത് പേരെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരൊന്നും അപകട നില തരണം ചെയ്തിട്ടില്ല.
ഇവരെല്ലാവരും ബാങ്ക് ഉദ്യോഗസ്ഥരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അഗിനരക്ഷാ സേനയും പോലീസും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത.
content highlights: roof of bank of maharashtra collapses , so many trapped, one died