രോഹിണി സിന്ദൂരി, ഡി.രൂപ
ബെംഗളൂരു: കര്‍ണാടകത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിയും ഐ.പി.എസ്. ഉദ്യോഗസ്ഥ ഡി. രൂപയും തമ്മിലുള്ള വാക്പോരില്‍ സര്‍ക്കാര്‍ ഇടപെട്ടെങ്കിലും വിഷയം കൂടുതല്‍ വഷളാക്കി ഫോണ്‍സംഭാഷണം. രോഹിണിക്കെതിരേ കൂടുതല്‍ ആരോപണങ്ങളുന്നയിച്ചുകൊണ്ട് രൂപ മൈസൂരുവിലെ വിവരാവകാശ പ്രവര്‍ത്തകന്‍ എന്‍. ഗംഗരാജുവിനോട് സംസാരിക്കുന്നതിന്റെ ഭാഗമാണ് പുറത്തായത്.
ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഭര്‍ത്താവ് മുനിഷ് മൗദ്ഗിലിനെ സ്ഥലംമാറ്റാന്‍ സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നുവെന്ന് രൂപ പറയുന്നത് ശബ്ദസന്ദേശത്തിലുണ്ട്. രോഹിണിയുടെ കുടുംബത്തിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആവശ്യങ്ങള്‍ക്ക് ഭര്‍ത്താവിന്റെ ഓഫീസില്‍നിന്ന് സഹായം ലഭിച്ചതിനാലാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്.
ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തന്റെ ഭര്‍ത്താവ് ജോലിചെയ്യുന്ന ലാന്‍ഡ് റെക്കോഡ്സ് ഓഫീസില്‍നിന്ന് രോഹിണി ശേഖരിച്ചെന്ന് രൂപ പറയുന്നു. ഈ കാര്യത്തിനു വേണ്ടി ഗംഗരാജു സഹകരിച്ച് പണമുണ്ടാക്കിയെന്നും രൂപ പറയുന്നുണ്ട്. രോഹിണി കാരണം തന്റെ കുടുംബം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണെന്നും 25 മിനിറ്റ് ദൈര്‍ഘ്യമുള്ള സന്ദേശത്തില്‍ രൂപ പറയുന്നു.
അതിനിടെ, രോഹിണിയുടെ സ്വകാര്യ ചിത്രങ്ങള്‍ അയച്ചുതന്നിട്ട് അവര്‍ക്കെതിരേ പരാതി കൊടുക്കാനും ശബ്ദമുയര്‍ത്താനും രൂപ ആവശ്യപ്പെട്ടെന്നും രൂപയ്‌ക്കെതിരേ പരാതി കൊടുക്കുമെന്നും ഗംഗരാജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Content Highlights: rohini sindhuri ias d roopa ips public spat new phone conversation out
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..