
Robot Zafira, Image: ANI Twitter
ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വസ്ത്രവിപണനകേന്ദ്രങ്ങള്ക്ക് മുന്നില്‍ വിവിധ തരത്തിലെ വേഷവിധാനത്തോടു കൂടിയ മാനിക്വിനുകള്‍ വെയ്ക്കുന്നത് പതിവാണ്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ഒരു വിപണനകേന്ദ്രത്തിന് മുന്നിലുമുണ്ട് വളരെ സ്പെഷ്യലായ ഒരെണ്ണം. പട്ടു സാരി ധരിപ്പിച്ച് കടയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത് വെറുമൊരു ബൊമ്മയല്ല, കോവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ ഉറപ്പു വരുത്താനുള്ള, നിര്‍മിതബുദ്ധിയോടു കൂടിയ, ഒരു റോബോട്ടാണിത്. റോബോട്ടിന് ഒരു പേരുമുണ്ട്-സഫിറ.
കടയ്ക്കുള്ളില്‍ ഒരേ സമയം പ്രവേശിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം സഫിറ ശ്രദ്ധിക്കും. മാസ്ക് ധരിക്കല്‍, സാമൂഹികാകലം പാലിയ്ക്കല്‍ എന്നീ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തും. കൂടാതെ ഉപഭോക്താക്കളുടെ ശരീരോഷ്മാവ് പരിശോധിക്കുകയും സാനിറ്റൈസര്‍ പകര്‍ന്നു നല്‍കുകയും ചെയ്യും.
ശബ്ദത്തിലൂടെയാണ് സഫിറയ്ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ഒരോ ദിവസവും പല വേഷത്തിലാണ് സഫിറ പ്രത്യക്ഷപ്പെടുന്നത്. സഫിറയുടെ ചിത്രങ്ങള്‍ എഎന്‍ഐ ട്വീറ്റ് ചെയ്തു.
ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ തന്നെ തൊഴിലാളികളുടെ സഹായത്തിനായി റോബോട്ടുകള്‍ വികസിപ്പിച്ചെടുത്തതായി സാഫി റോബോട്ട്സ് കമ്പനി സിഇഒ ആഷിക് റഹ്മാന് പറഞ്ഞു. തിരുച്ചിറപ്പള്ളിയിലെ ഒട്ടുമിക്ക വസ്ത്രശാലകളിലും റോബോട്ടുകള്‍ സഹായത്തിനുണ്ട്. തമിഴ്നാട്ടിലെ മറ്റിടങ്ങളിലും കേരളത്തിലും നിന്ന് ആവശ്യക്കാരെത്തിയതിനെ തുടര്‍ന്ന് വന്‍ തോതില്‍ റോബോട്ട് നിര്‍മാണത്തിനുള്ള ഒരുക്കത്തിലാണെന്ന് ആഷിക് റഹ്മാന് കൂട്ടിച്ചേര്‍ത്തു.
Content Highlights: Robot Zafira scans customers for masks, dispenses sanitiser at Tamil Nadu garment store
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..