ന്യൂഡല്‍ഹി: എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിക്ക് പിന്നാലെ രാഷ്ട്രീയത്തിലേക്കെന്ന് സൂചന നല്‍കി ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും. ഫെയ്​സ്ബുക്ക് പോസ്റ്റിലാണ് വദ്ര രാഷ്ട്രീയ  പ്രവേശത്തെക്കുറിച്ച് പരോക്ഷമായി സൂചിപ്പിക്കുന്നത്.

"ഇത്രയും കാലത്തെ അനുഭവങ്ങളും അറിവുകളും വെറുതേ പാഴാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോഴുള്ള ആരോപണങ്ങള്‍ മാറിയില്‍ ജനങ്ങളെ സേവിക്കുന്നതിനായി എന്റെ ജീവിതം മാറ്റിവെയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും പ്രധാനമായും ഉത്തര്‍പ്രദേശിലായിരുന്നു. അവര്‍ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അവരില്‍ നിന്ന് തന്നെയാണ് കൂടുതല്‍ സ്‌നേഹവും ലഭിച്ചിട്ടുള്ളത്."- വദ്ര പറയുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നേരിടുകയാണ് റോബട്ട് വദ്ര. ലണ്ടനില്‍ ഭൂമി ഇടപാടില്‍ വദ്ര കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയെന്നാണ് കേസ്. എന്നാല്‍, ഈ ആരോപണം രാഷ്ട്രീയമായി കെട്ടിച്ചമച്ചതാണെന്നാണ് വദ്രയുടെ വാദം.

Content Highlights: Robert Vadra Hints Joining Politics