ആർജെഡി ട്വീറ്റ് ചെയ്ത ചിത്രം
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യപ്പെടുത്തി ആര്‍.ജെ.ഡിയുടെ ട്വീറ്റ്. പുതിയ പാര്‍ലമെന്റിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രവും ഉള്‍പ്പെടുത്തി, എന്താണിതെന്ന ചോദ്യത്തോടെയാണ് ആര്‍ജെഡിയുടെ ട്വീറ്റ്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ആര്‍ജെഡിയുടെ വിവാദ ട്വീറ്റ്. പാര്‍ലമെന്റിനെ ശവപ്പെട്ടിയോട് താരതമ്യപ്പെടുത്തിയ ആര്‍ജെഡിയുടെ നടപടിയെ വിമര്‍ശിച്ച് നിരവധി പേര്‍ ട്വീറ്റിന് താഴെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ജെഡിക്കെതിരേ കേസെടുക്കണമെന്ന് ബിജെപി നേതാവ് സുശീല്‍ മോദിയും ആവശ്യപ്പെട്ടു.
കുഴിച്ചുമൂടപ്പെടുന്ന ജനാധിപത്യത്തിന്റെ പ്രതീകമായാണ് ശവപ്പെട്ടിയുടെ ചിത്രം ട്വീറ്റ് ചെയ്തതെന്ന് ആര്‍ജെഡി ലീഡര്‍ ശക്തിസിങ് യാദവ് പ്രതികരിച്ചു. ജനാധിപത്യത്തെ കുഴിച്ചുമൂടാന്‍ രാജ്യത്തെ ജനങ്ങള്‍ സമ്മതിക്കില്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് ചര്‍ച്ചകള്‍ക്കുള്ള ഇടമാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിയെ ഒഴിവാക്കി പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ആര്‍ജെഡി ഉള്‍പ്പെടെ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.
Content Highlights: RJD Compares New Parliament Structure With Coffin In Controversial Tweet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..