പാട്‌ന: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരായി പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണയ്ക്കാന്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) തീരുമാനിച്ചു. നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട ആര്‍ജെഡി നേതൃത്വം കര്‍ഷകരെ സഹായിക്കാന്‍ തെരുവിലിറങ്ങണമെന്നും പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. 

മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്ക് എതിരായ സ്വമേധയായുള്ള നടപടിയാണ് കര്‍ഷകരുടെ പ്രക്ഷോഭമെന്ന് ആര്‍ജെഡി ബിഹാര്‍ പ്രസിഡന്റ് ജഗന്നാഥ് സിംഗ് പറഞ്ഞു. രാജ്യത്തെ കര്‍ഷകരെ സഹായിക്കാന്‍ തെരുവിലിറങ്ങണമെന്ന് ആര്‍ജെഡി അംഗങ്ങളോടും അനുഭാവികളോടും അഭ്യര്‍ത്ഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങള്‍ക്കെതിരെ അവര്‍ പ്രതിഷേധിക്കുമെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. 

ഈ വര്‍ഷം സെപ്റ്റംബറില്‍ പാസാക്കിയ പുതിയ ബില്ലുകള്‍ക്ക് എതിരാണ് തങ്ങളുടെ പാര്‍ട്ടിയെന്നും ജഗന്നാഥ് സിംഗ് പറഞ്ഞു. നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം കര്‍ഷകര്‍ക്ക് സൗകര്യമൊരുക്കുന്നതിനായി കേന്ദ്രം സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരെ കോര്‍പ്പറേറ്റുകളുടെ അടിമകളാക്കുമെന്നും ഇത് രാജ്യത്തെ കാര്‍ഷിക ഘടനയെ നശിപ്പിക്കുമെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ കര്‍ഷകരുടെയും തൊഴിലാളികളുടെയും ദയനീയമായ അവസ്ഥയ്ക്ക് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്നും സിംഗ് ആരോപിച്ചു.

Content Highlights: RJD asks supporters to hit the streets in support of farmers