ഗൗതം അദാനി, എൽ.ഐ.സി. | Photo: AFP, PTI
ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനോടുള്ള അദാനി ഗ്രൂപ്പിന്റെ പ്രതികരണം അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും വിഷയവുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ അദാനി ഗ്രൂപ്പ് മാനേജ്‌മെന്റുമായി ചര്‍ച്ചകള്‍ നടത്തുമെന്നും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍.ഐ.സി.). അദാനി ഗ്രൂപ്പ് ഓഹരികളില്‍ എല്‍.ഐ.സിയ്ക്ക് വലിയ അളവില്‍ നിക്ഷേപമുണ്ട്. ഈ പശ്ചാത്തലത്തിലാണ് എല്‍.ഐ.സിയുടെ നീക്കം.
ഇപ്പോഴത്തെ സാഹചര്യം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. എന്താണ് യഥാര്‍ഥ സ്ഥിതി എന്നതിനെ കുറിച്ച് വ്യക്തതയില്ല. വലിയ നിക്ഷേപകര്‍ എന്ന നിലയ്ക്ക് പ്രസക്തമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ എല്‍.ഐ.സിയ്ക്ക് അവകാശമുണ്ട്. തീര്‍ച്ചയായും അവരുമായി ചര്‍ച്ചകള്‍ നടത്തും, എല്‍.ഐ.സി. മാനേജിങ് ഡയറക്ടര്‍ രാജ് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പ്രതികരിച്ചു.
രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി. ഏകദേശം 36,474 കോടിരൂപയുടെ നിക്ഷേപമാണ് അദാനിയുടെ കമ്പനികളില്‍ നടത്തിയിട്ടുള്ളത്. ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണത്തിന് പിന്നാലെ അദാനി ഗ്രൂപ്പ് നല്‍കിയ 413 പേജുകളുള്ള മറുപടി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും എല്‍.ഐ.സി. എം.ഡി. വ്യക്തമാക്കി.
Content Highlights: reviewing adani group response to hindenburg says lic
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..