ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു


ഡാനിഷ് സിദ്ദിഖി

ന്യൂഡല്‍ഹി: റോയിട്ടേഴ്സ് ഫോട്ടോഗ്രഫറും പുലിറ്റ്സര്‍ ജേതാവുമായ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. താലിബാന്‍ ആക്രമണത്തിലാണ് സിദ്ദിഖി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ അഫ്ഗാന്‍ സ്പെഷ്യല്‍ ഫോഴ്സിനൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. മേഖലയിലെ താലിബാനെതിരായ അഫ്ഗാന്‍ സ്പെഷ്യല്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു അദ്ദേഹം.

ജൂലൈ 13 ന് ഡാനിഷ് സിദ്ദിഖി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍, താന്‍ സഞ്ചരിച്ച വാഹനത്തിലേക്ക് താലിബാന്‍ ആര്‍.പി.ജി ആക്രമണം നടത്തുന്നതിന്റെ വീഡിയോ 'ഭാഗ്യമുള്ളതുകൊണ്ട് സുരക്ഷിതനായിരിക്കുന്നു' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരുന്നു.

റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ ദുരിതം, നേപ്പാള്‍ ഭൂകമ്പം, ഡല്‍ഹിയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ എന്നിവയടക്കം നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ പകര്‍ത്തിയ സിദ്ദിഖിയുടെ ഡല്‍ഹിയിലെ ശ്മശാനങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ദഹിപ്പിക്കുന്ന ചിത്രം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

Content Highlights: Reuters photographer killed in kandahar had tweeted lucky to be safe

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented