വിരമിച്ചവര്‍ക്കും വിരമിക്കാന്‍ പോകുന്നവര്‍ക്കും രാജ്യത്ത് ഒരു വിലയുമില്ല- ചീഫ് ജസ്റ്റിസ് രമണ


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

സുപ്രീം കോടതി| Photo: ANI

ന്യൂഡല്‍ഹി: വിരമിച്ചവര്‍ക്കും വിരമിക്കാന്‍ പോകുന്നവര്‍ക്കും രാജ്യത്ത് ഒരു വിലയുമില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍. വി. രമണയുടെ നിരീക്ഷണം. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന തിരഞ്ഞെടുപ്പ് സൗജന്യങ്ങള്‍ക്ക് എതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. വെള്ളിയാഴ്ചയാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ വിരമിക്കുന്നത്.

ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ തിരഞ്ഞെടുപ്പ് സൗജന്യങ്ങളേക്കുറിച്ച് പഠിക്കാന്‍ സമിതി രൂപവത്കരിക്കണമെന്ന് സീനിയര്‍ അഭിഭാഷകന്‍ വികാസ് സിങ് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് ആര്‍. എം. ലോധയാണ് സമിതിക്ക് നേതൃത്വം നല്‍കേണ്ടതെന്നും വികാസ് സിങ് പറഞ്ഞു. തുടര്‍ന്നാണ് വിരമിച്ചവര്‍ക്കും, വിരമിക്കുന്നവര്‍ക്കും ഒരു വിലയും രാജ്യത്ത് ഇല്ലെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടത്.തിരഞ്ഞെടുപ്പ് സൗജന്യങ്ങളേക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ടാണ് സര്‍വ്വകക്ഷി യോഗം വിളിക്കാത്തതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. എന്നാല്‍ പല രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിന് എതിരെ കോടതിയെ സമീപിച്ചിതായും അതിനാല്‍ സര്‍വ്വകക്ഷി യോഗം ഫലപ്രദമാകില്ലെന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് സൗജന്യങ്ങളുമായി ബന്ധപ്പെട്ട കേസ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. നേരത്തെ തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് കാലത്ത് സൗജന്യം നല്‍കിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച് വിധിപറഞ്ഞ ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. ആ ബെഞ്ചിന് നേതൃത്വം നല്‍കിയിരുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറും വിരമിച്ചു. അതിനാലാണ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മൂന്ന് അംഗ ബെഞ്ച് പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

Content Highlights: Retirees and those about to retire have no value in the country-Chief Justice Ramana


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented