കപിൽ സിബൽ | Photo:PTI
ന്യൂഡൽഹി: ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണെന്ന ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഇന്ത്യക്കെതിരെയുള്ള പരാമർശത്തെ ഹൗഡി മോദി പരിപാടിയുടെ ഫലം എന്ന് പറഞ്ഞാണ് കബിൽ സിബൽ വിമർശിക്കുന്നത്.
'ട്രംപ്: സൗഹൃദത്തിന്റെ ഗുണങ്ങൾ 1) ഇന്ത്യയുടെ കോവിഡ് മരണനിരക്ക് ചോദ്യം ചെയ്യുന്നു. 2) ഇന്ത്യ അന്തരീക്ഷമലിനീകരണം നടത്തുന്നുവെന്നും ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണെന്നും പറയുന്നു.3) ഇന്ത്യയെ താരിഫ് രാജാവ് എന്ന് വിളിക്കുന്നു. ഹൗഡി മോദിയുടെ ഫലം!' കപിൽ ട്വീറ്റ് ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുളള സംവാദത്തിലാണ് ഇന്ത്യയിലെ വായു അങ്ങേയറ്റം മോശമാണെന്ന പരാമർശം ട്രംപ് നടത്തിയത്. സംവാദത്തിൽ ഇന്ത്യക്ക് പുറമേ ചൈനയിലേയും റഷ്യയിലേയും വായു അങ്ങേയറ്റം മലിനമാണെന്ന് ട്രംപ് ആരോപിച്ചിരുന്നു, പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട വിശദീകരണം നൽകുന്നതിനിടയിലായിരുന്നു ട്രംപിന്റെ പരാമർശം.
'ചൈനയെ നോക്കൂ, അതെത്ര മലിനമാണ്. റഷ്യയെ നോക്കൂ. ഇന്ത്യയെ നോക്കൂ, അത് മലിനമാണ്. വായു അങ്ങേയറ്റം മലിനമാണ്.' ട്രംപ് പറഞ്ഞു.
Content Highlights:Result of Howdy Modi; Kapil Sibal criticises Centre
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..