ന്യൂഡൽഹി: ധനകാര്യമന്ത്രാലയത്തില്‍ മാധ്യമപ്രപ്രവര്‍ത്തകര്‍ക്ക് പ്രവേശനം വിലക്കിയ നടപടിയെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ അപലപിച്ചു. അക്രഡിറ്റഡ് മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും മുന്‍കൂര്‍ അനുമതിയില്ലാതെ നോര്‍ത്ത് ബ്ലോക്കിലെ ധനകാര്യമന്ത്രാലയത്തില്‍ പ്രവേശിക്കാനോ ഉദ്യോഗസ്ഥരെ കാണാനോ അനുവദിക്കില്ലെന്നാണ് ധനകാര്യമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്.
പിഐബി കാര്‍ഡുള്ളവര്‍ക്ക് നിരോധനം ഏർപ്പെടുത്തുകയല്ല, പകരം ഉദ്യോഗസ്ഥരെയടക്കം കാണാന്‍ നടപടിക്രമം രൂപീകരിക്കുകയാണ് ചെയ്തതെന്നാണ് ധനകാര്യമന്ത്രാലയത്തിന്റെ വിശദീകരണം. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താന്‍ മുന്‍കൂര്‍ അനുമതി ലഭിച്ചാല്‍ എസി മുറി മന്ത്രാലയത്തില്‍ സജ്ജീകരിക്കുമെന്നും സർക്കാർ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ ഉത്തരവ് കൊണ്ടല്ല ഇതിനെ നേരിടേണ്ടതെന്നും എഡിറ്റേഴ്സ് ഗില്‍ഡ് ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ഓഫീസുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ ചെല്ലുന്നത് വാര്‍ത്ത ശേഖരിക്കാനാണെന്നും അല്ലാതെ സുഖസൗകര്യങ്ങള്‍ അനുഭവിക്കാനല്ലെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. ഇത്തരം നടപടികള്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ആഗോള റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക് പോകാന്‍ ഇടയാക്കും.
"ഈ നിയന്ത്രണം മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ളതാണ്. മാത്രമല്ല മറ്റ് മന്ത്രാലയങ്ങളും ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യം ധനമന്ത്രാലയത്തിനു അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ടെങ്കില്‍ അത് മാധ്യമപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്താണ് പരിഹരിക്കേണ്ടത്". ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തീരുമാനം പുനപരിശോധിക്കണമെന്നും പിന്‍വലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
content highlights: restriction for journalist in finance ministry, editors guild asks minister to reconsider and withdr