ന്യൂഡല്‍ഹി: താജ്മഹല്‍ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ അടച്ചുപൂട്ടുകയൊ, പൊളിച്ചു നീക്കുകയോ, പുനര്‍നിര്‍മിക്കുകയോ ചെയ്യണമെന്ന് സുപ്രീം കോടതി. താജ്മഹല്‍ സംരക്ഷണത്തില്‍ സര്‍ക്കാറിന്റെ അലംഭാവത്തെ വിമര്‍ശിച്ചുകൊണ്ടാണ് സുപ്രീം കോടതി രംഗത്തെത്തിയത്.

പരിസ്ഥിതി പ്രവര്‍ത്തകനായ എം. സി. മേത്ത സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാറിനെ സുപ്രീംകോടതി  വിമര്‍ശിച്ചത്. ചരിത്ര സ്മാരകത്തിന്റെ അറ്റകുറ്റപണി സമയബന്ധിതമായി നിര്‍വഹിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പ്രദേശത്തെ വൃത്തിഹീനമായ ചുറ്റുപാടുകളും, വനനശീകരണവും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ താജ്മഹല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു നയരേഖ കൊണ്ടുവരുന്നതില്‍ പരാജപ്പെട്ടെന്ന് സുപ്രീം കോടതി ചൂണ്ടികാട്ടി.  സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് താജ്മഹല്‍ സംരക്ഷിക്കുന്നതിന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും ജസ്റ്റിസ് മദന്‍ ബി. ലോക്കൂറും ദീപക് ഗുപ്തയും ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ഇതു സംബന്ധിച്ച കൂടുതല്‍ വാദങ്ങള്‍ കേള്‍ക്കുന്നതിനായി ഹര്‍ജി ജൂലൈ 31ലേക്ക് മാറ്റിവെച്ചു. 

 

content highlight: Restore Taj Mahal or demolish it, SC tells government