-
ന്യൂഡല്‍ഹി: ചൈനീസ് ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന റെസ്റ്റോറന്റുകള്‍ നിരോധിക്കണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്താവലെ. ചൈനീസ് ഭക്ഷണം ബഹിഷ്കരിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അത്താവലെ പറഞ്ഞു. കേന്ദ്ര ഭക്ഷ്യ മന്ത്രിയാണ് അത്താവലെ.
ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ജനങ്ങളുടെ തീരുമാനത്തെ സ്വാഗതംചെയ്യുന്നതായി നേരത്തെ ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞിരുന്നു.
'മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി നാം കുറയ്ക്കണം. പ്രത്യേകിച്ച് ചൈനയില്‍ നിന്ന്. ചൈന ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ജനം തീരുമാനിച്ചാല്‍, അവരുടെ വികാരത്തെ മാനിക്കും' രാം മാധവ് പറഞ്ഞു.
Content Highlights: Restaurants selling Chinese food should be banned: Union Minister Ramdas Athawale
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..