ഡൽഹിയിലെ ഒരു റെസ്റ്ററന്റിൽ നിന്നും | Photo: PTI
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആഡംബര ഹോട്ടലുകളിലെ റെസ്റ്ററന്റുകള്‍ക്കും ബാറുകള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുമതി. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേനയുടെ നേതൃത്വത്തിലുള്ള പാനല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം.
ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ റെസ്റ്ററന്റുകള്‍ക്കും ബാറുകള്‍ക്കും 24 മണിക്കൂര്‍ തുറന്നു പ്രവര്‍ത്തിക്കാം. എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്, ബസ് ടെര്‍മിനലുകള്‍ എന്നിവിടങ്ങളിലെ റെസ്റ്ററന്റുകള്‍ക്കും 24 മണിക്കൂര്‍ പ്രവര്‍ത്തനാനുമതിയുണ്ട്. ത്രീ സ്റ്റാര്‍ ഹോട്ടലുകളിലെ റെസ്റ്ററന്റുകള്‍ക്ക് പുലര്‍ച്ചെ 2 മണി വരെ പ്രവര്‍ത്തിക്കാനാണ് അനുമതി. മറ്റുള്ള റെസ്റ്ററന്റുകള്‍ക്ക് പുലര്‍ച്ചെ ഒരു മണി വരെയും പ്രവര്‍ത്തിക്കാം.
ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. അപേക്ഷ നല്കി 49 ദിവസങ്ങള്‍ക്കുള്ളില്‍ ലൈസന്‍സ് ലഭിക്കും. പോലീസ് വെരിഫിക്കേഷന് നടപടികള്‍ ഓണ്‍ലൈനാക്കും.
Content Highlights: restaurants and bars in delhi can run 24 hours
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..