റിപ്പബ്ലിക് ടിവി ഡിസ്ട്രിബ്യൂഷന്‍ മേധാവി അറസ്റ്റില്‍


പ്രതീകാത്മക ചിത്രം | Photo: Pixabay

മുംബൈ: ടിആര്‍പി നിരക്കില്‍ കൃത്രിമം കാണിച്ച കേസില്‍ റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവി ഘന്‍ശ്യാം സിങ് അറസ്റ്റില്‍. കേസില്‍ പന്ത്രണ്ടാം പ്രതിയാണ് ഘനശ്യാം. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

2018-ലെ ഒരു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.

ടി.വി.കാണുന്നില്ലെങ്കിലും മിക്ക സമയവും വീട്ടില്‍ റിപ്പബ്ലിക് ടിവി ചാനല്‍ ഓണ്‍ ചെയ്ത് ഇടുന്നതിനായി പണം ലഭിച്ചിരുന്നതായി ചില പ്രേക്ഷകര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. റിപ്പബ്ലികിന് പുറമേ ഫക്ത് മറാത്തി, ബോക്‌സ് സിനിമ തുടങ്ങിയ ലോക്കല്‍ ചാനലുകള്‍ക്കെതിരേയും പോലീസിന് പരാതി ലഭിച്ചിരുന്നു. എന്നാല്‍ റിപ്പബ്ലിക് ടിവിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളെ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി റിപ്പബ്ലിക് ചാനലിനെ മുംബൈ പോലീസിനെ കരുതിക്കൂട്ടി ആക്രമിക്കുകയാണെന്നാണ് അധികൃതരുടെ ആരോപണം.

Content Highlights:Republic TV Distribution Head arrested in TRP case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented