ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് സൈന്യവും പങ്കാളികളാകും. ചരിത്രത്തിലാദ്യമായാണ് ഒരു വിദേശ സേന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നത്.  ജനുവരി 26 ന് രാജ്പഥില്‍ നടക്കുന്ന പരേഡില്‍ പങ്കെടുക്കാന്‍ ഒരു വിഭാഗം സൈനികര്‍ ഡല്‍ഹിയിലെത്തുമെന്ന് പ്രതിരോധ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദാണ് ഇത്തവണ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥി.