മുംബൈ: റിലയന്‍സ് ജിയോ ഫെഡറല്‍ ബാങ്ക് ഏറ്റെടുക്കുന്നുവെന്ന വ്യാജ പ്രചാരണം. ചില വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ഇത്തരത്തില്‍ പ്രചാരണം നടക്കുന്നുണ്ടെന്നും ഇത് തെറ്റാണെന്നും ജിയോ അറിയിച്ചു. ആര്‍ബിഐ മാര്‍ഗനിര്‍ദേശമനുസരിച്ച് ജിയോക്ക് ഏതെങ്കിലും ബാങ്ക് ഏറ്റെടുക്കാനാവില്ലെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

റിലയന്‍സ് ജിയോയുടെ പേരില്‍ വ്യാജ പത്ര കുറിപ്പിറക്കിയാണ് പ്രചാരണം നടക്കുന്നത്. റിലയന്‍സ് 73,616 കോടി രൂപയ്ക്ക് ഫെഡറല്‍ ബാങ്കിനെ ഏറ്റെടുക്കുന്നുവെന്നായിരുന്നു പ്രചാരണം.