Screengrab : Video Posted on Twitter | ANI
മുംബൈ: കോവിഡ്-19 ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇരുപത്തൊമ്പതുകാരി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രി തകര്‍ത്തു. നാഗ്പുരില്‍ ഞായറാഴ്ചയാണ് സംഭവം.
യുവതിയുടെ മരണത്തെ തുടര്‍ന്ന് ഡോക്ടറുമായി കലഹിച്ച യുവതിയുടെ ഭര്‍ത്താവ് പിന്നീട് ബന്ധുക്കളുമായി എത്തി ആശുപത്രി റിസപ്ഷന് തകര്‍ക്കുകയും തീയിടുകയും ചെയ്തതായി നാഗ്പുര്‍ ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ലോഹിത് മതാനി പറഞ്ഞു.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പത്ത് പേരെ അറസ്റ്റ് ചെയ്തു. എഎന്‍ഐ പുറത്തു വിട്ട വീഡിയോയില്‍ റിസപ്ഷന് ടേബിളിലെ കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അക്രമികള്‍ വലിച്ചെറിയുന്നത് കാണാം. ശേഷം ഒരാള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
ആശുപത്രി ജീവനക്കാര്‍ ഉടനെ തന്നെ തീയണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. കണ്ടാലറിയുന്ന പതിനൊന്ന് പേര്‍ക്കെതിരെ കേസെടുത്തതായും ഒരാളൊഴികെ മറ്റുള്ളവരെ അറസ്റ്റ് ചെയ്തതായും ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു.
Content Highlights: Relatives of Covid victim vandalise Nagpur hospital set reception area on fire
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..