ഹൈദരാബാദ്: മുപ്പത്തിയഞ്ചുകാരിയെ ബന്ധുക്കളടക്കം മൂന്നു പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഭര്‍ത്താവിന്റെ സഹോദരിയുടെ ഭര്‍ത്താവും അയാളുടെ സഹോദരനും മറ്റൊരാളും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്.

തെലങ്കാനയിലെ പഹദിശരീഫിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. നാല് കുട്ടികളുടെ മാതാവാണ് ബലാത്സംഗത്തിനിരയായ യുവതി. 

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Relatives Gang-Rape Woman In Hyderabad