മുഖ്യമന്ത്രിയെ തള്ളി ഡല്‍ഹി പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തു : യോഗേന്ദ്ര യാദവ്


അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാരിനെതിരായ ജനങ്ങളുടെ രോഷമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങള്‍ മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെ കൈവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തിരിക്കുകയാണെന്ന് സ്വരാജ് ഇന്ത്യ സ്ഥാപകന്‍ യോഗേന്ദ്ര യാദവ്. മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം കാഴ്ചവെയ്ക്കുന്നതിനിടയിലാണ് മുന്‍ എഎപി നേതാവിന്റെ പ്രതികരണം.

തിരഞ്ഞെടുപ്പ് വിജയത്തിന്റെ എല്ലാ അംഗീകാരവും പ്രധാനമന്ത്രി മോദിക്ക് അവകാശപ്പെട്ടതാണ്. അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാരിനെതിരായ ജനങ്ങളുടെ രോഷമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് ഫലത്തോടെ ഡല്‍ഹി ബിജെപിക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് വ്യക്തമായതായും യാദവ് പറഞ്ഞു.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ സ്വരാജ് ഇന്ത്യ കൂടുതല്‍ പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണ്. ഇത് ഞങ്ങളുടെ തിരഞ്ഞെടുപ്പല്ല, വരുന്ന തിരഞ്ഞെടുപ്പുകള്‍ക്കുള്ള അടിത്തറ ഒരുക്കുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് എഎപി വിട്ട യാദവ് പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. അരവിന്ദ് കേജ് രിവാളുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് യാദവും മുതിര്‍ന്ന നേതാവ് പ്രശാന്ത് ഭൂഷണും പുറത്തുപോകുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented