ലഖ്നൗ: പോലീസ് ഉദ്യോഗസ്ഥരുടെ സ്വഭാവം നന്നാക്കാന്‍ പരിശീലന പരിപാടിയുമായി ഉത്തര്‍പ്രദേശ് പോലീസ്. ആപ്പിള്‍ കമ്പനി ഉദ്യോഗസ്ഥനെ യു.പിയിലെ പോലീസ് ഉദ്യോഗസ്ഥന് വെടിവച്ചുകൊന്ന സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് നീക്കം.
12 ദിവസം നീണ്ടു നില്ക്കുന്ന കോഴ്സില്‍ 200 പോലീസുകാരാണ് പങ്കെടുക്കുന്നത്. ഡി.ജി.പി ഒ.പി സിങ്ങിന്റെ മേല്‍നോട്ടത്തിലായിരിക്കും പരിശീലനം. ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം അടുത്ത രണ്ടാംഘട്ടം ആരംഭിക്കും. പെരുമാറ്റ രിതി മെച്ചപ്പെടുത്താന്‍ പോലീസ് മേധാവി എല്ലാ പോലീസുകാരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സാധാരണ സമയത്തും മാനസിക പിരിമുറുക്കമുള്ള സമയത്തും പ്രകടപ്പിക്കേണ്ട പെരുമാറ്റ രീതികളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ധാര്മികതയോടെയുള്ള പ്രവര്‍ത്തനരീതി പകര്‍ന്നു കൊടുക്കുക എന്നതാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.
സെപ്റ്റംബര്‍ 29ന് ആപ്പിള്‍ ഉദ്യാഗസ്ഥാനമായ തിവാരി സഹപ്രവര്‍ത്തകനൊപ്പം വിട്ടിലേക്ക് വരുമ്പോള്‍ രണ്ട് പോലിസുകാര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടയുകയും തിവാരിയോട് കാറില്‍ നിന്ന് പുറത്ത് ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് വിസമ്മതിച്ച തിവാരിക്ക് നേരെ പ്രശാന്ത് ചൗധരി എന്ന കോണ്‍സ്റ്റബിള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഈ രണ്ട് പോലീസുകാരേയും സേനയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
ContentHighlights: refresher course for up police for behavioral conduct, moral training for police, uttar pradesh, apple executive tiwari
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..