ചെന്നൈയില്‍ രണ്ട് ദിവസം കനത്ത മഴക്ക് സാധ്യത, റെഡ് അലര്‍ട്ട്; തമിഴ്‌നാട്ടില്‍ ജാഗ്രതാ നിർദേശം


കനത്ത മഴയിൽ ചെന്നൈ നഗരത്തിന്റെ പലഭാഗത്തും വെള്ളം കയറിയപ്പോൾ | Photo: PTI

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ ചെന്നൈ നഗരത്തിലടക്കം തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും ഇന്നും നാളെയും കനത്ത മഴക്ക് സാധ്യതയെന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇതേ തുടര്‍ന്ന് ചെന്നൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലും സമീപ ജില്ലകളിലും ഇടിയോടുകൂടിയ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ വിഭാഗം പ്രവചിച്ചിരിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നാളെ പുലര്‍ച്ചയോടെ വടക്കന്‍ തമിഴ്നാട് തീരത്ത് എത്താന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വൈകുന്നേരത്തോടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് വടക്കന്‍ തമിഴ്നാട്ടിലെ കാരയ്ക്കലിനും തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തെ കടലൂരിനും ഇടയില്‍ തീരം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉച്ചക്ക് ശേഷം ചെന്നൈ നഗരത്തില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ചെന്നൈ വിമാനത്താവളത്തില്‍ എട്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. തെക്കന്‍ തമിഴ്‌നാട്ടിലും കാവേരി തീരങ്ങളിലും നൂറുകണക്കിന് ഏക്കര്‍ കൃഷിഭൂമി വെള്ളത്തിനടിയിലായി. കടലൂര്‍ ഭാഗത്ത് ഒരു സ്ത്രീ വീട് തകര്‍ന്ന് മരിച്ചു. ഡാമുകള്‍ പരമാവധി സംഭരണ ശേഷിയിലേക്ക് എത്തിക്കൊണ്ടിരിക്കുയാണ്. കനത്ത മഴ പെയ്യുമെന്ന പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രതയാണ്.

വ്യാഴാഴ്ച കള്ളക്കുറിച്ചി, വിഴുപുരം, കടലൂര്‍, തിരുവാരൂര്‍, തഞ്ചാവൂര്‍, രാമനാഥപുരം, നാഗപട്ടണം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ കനത്ത മഴക്കും വെള്ളിയാഴ്ച ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് എന്നിവിടങ്ങളില്‍ മിന്നലോടുകൂടിയ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

Content Highlights: Red alert issued in Chennai as IMD predicts very heavy rains on November 10 and 11

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented