പ്രതീകാത്മക ചിത്രം | PTI
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ച അഞ്ച് രോഗികളില്‍ സൈറ്റോമെഗലോ വൈറസുമായി (സി.വി.എം) ബന്ധപ്പെട്ട മലാശയ രക്തസ്രാവം കണ്ടെത്തി. ഡല്‍ഹിയലെ ഗംഗാറാം ആശുപത്രിയിലാണ് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് ആദ്യമായിട്ടാണ് കോവിഡ് രോഗികളിലെ ഇങ്ങനെയുള്ള സങ്കീര്‍ണ്ണത കണ്ടെത്തുന്നത്. മലദ്വാരത്തിലൂടെ രക്തസ്രാവവും കടുത്ത വയറുവേദനയുമാണ് രോഗികള്‍ക്ക് അനുഭവപ്പെട്ടത്.
രോഗികളില്‍ ഒരാള്‍ രക്തസ്രാവവും കടുത്ത നെഞ്ചുവേദനയേയും തുടര്‍ന്ന് മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കോവിഡിന്റെ രണ്ടാം തംരഗത്തിന് ശേഷം രോഗപ്രതിരോധശശേഷി കുറഞ്ഞ അഞ്ച് കോവിഡ് രോഗികളില്‍ സിവിഎം അണുബാധ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. 'ഈ രോഗികള്‍ക്ക് വയറുവേദനയും കോവിഡ് ബാധിച്ച ശേഷം 20 മുതല്‍ 30 ദിവസംവരെ മലാശയത്തിലൂടെ രക്തസ്രാവവും ഉണ്ടായി'ഗംഗാറാം ആ്ശുപത്രി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
'ഡല്‍ഹിയില്‍ തന്നെയുള്ളവരാണ് ഇവര്‍. 30 മുതല്‍ 70 വയസ്സിനിടയിലുള്ളവരിലാണ് ഇത് കണ്ടെത്തിയത്. അഞ്ച് രോഗികളില്‍ രണ്ടുപേര്‍ക്ക് കടുത്ത രക്തസ്രാവമാണ് ഉണ്ടായത്. ഒരാള്‍ക്ക് ജീവന്‍ രക്ഷിക്കുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നു. അതിലൂടെ കുടലിന്റെ ഒരു ഭാഗം നീക്കം ചെയ്യപ്പെട്ടു.
മറ്റുമൂന്ന് രോഗികള്‍ക്ക് ഗാന്‍സിക്ലോവിറിനൊപ്പം ആന്റിവൈറല്‍ തെറാപ്പികൂടി നല്‍കിയതോടെ കൂടുതല്‍ ആശങ്കകളുണ്ടായില്ല' ആശുപത്രിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കി.
കോവിഡ് ചികിത്സക്കായി സ്റ്റിറോയിഡുകളടക്കമുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി നഷ്ടമാകുകയും ഇത്തരം അണുബാധകള്‍ക്ക് വരാനിടയാക്കുമെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..