സര്‍ക്കാര്‍ജോലിക്കുള്ള പരീക്ഷകള്‍ സുതാര്യമാക്കണം; പ്രധാനമന്ത്രിക്ക് രക്തംകൊണ്ട് കത്തെഴുതി യുവാവ്


ശൈല മിത്തതരഗി പ്രധാനമന്ത്രിക്കെഴുതിയ കത്ത്, മോദി | photo: facebook, ani

ബെംഗളൂരു: സര്‍ക്കാര്‍ ജോലിക്കായുള്ള പരീക്ഷകള്‍ സുതാര്യവും സത്യസന്ധവുമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രക്തംകൊണ്ട് കത്തെഴുതി യുവാവ്. കര്‍ണാടകത്തിലെ ബെലഗാവി ജില്ലയിലെ അദഹലട്ടി സ്വദേശിയായ ശൈല മിത്തതരഗിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വന്തം രക്തംകൊണ്ട് കത്തെഴുതിയത്.

സംസ്ഥാനത്തെ എസ്.ഐ. നിയമന പരീക്ഷത്തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ അത്യന്തം ഖേദകരമാണെന്നും സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന തന്നെ ഇത്തരം ക്രമക്കേടുകള്‍ നിരുത്സാഹപ്പെടുത്തുന്നെന്നുമാണ് യുവാവ് കത്തില്‍ പറയുന്നത്.

കഴിഞ്ഞവര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷ ശൈല മിത്തതരഗി എഴുതിയിരുന്നു. ഇതില്‍ വിജയിക്കാന്‍ കഴിയാഞ്ഞതോടെ വീണ്ടും പരീക്ഷയ്ക്ക് തയ്യാറെടുത്തുവരുകയായിരുന്നു. ഇതിനിടെയാണ് എസ്.ഐ. നിയമനപരീക്ഷ സംബന്ധിച്ച ക്രമക്കേടുകള്‍ പുറത്തുവന്നത്. ഇതോടെ പഠിക്കാനുള്ള താത്പര്യം നഷ്ടപ്പെട്ടെന്നും പണമുള്ളവര്‍ക്കുമാത്രം സര്‍ക്കാര്‍ജോലി ലഭിക്കുന്ന സാഹചര്യമാണുള്ളതെന്നും യുവാവ് കത്തില്‍ ആരോപിക്കുന്നു. പ്രധാനമന്ത്രി ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്.

ശൈല മിത്തതരഗി തന്നെയാണ് കത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇത് വൈറലാകുകയായിരുന്നു. കത്തിനെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്. എസ്.ഐ. നിയമന പരീക്ഷത്തട്ടിപ്പില്‍ ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥരടക്കം 51 പേരെ ഇതിനോടകം സി.ഐ.ഡി. സംഘം അറസ്റ്റുചെയ്തിട്ടുണ്ട്.

Content Highlights: Recruitment Scam: Candidates Write Letter in Blood to PM Modi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022

Most Commented