
കണ്ടെത്തിയ വൃക്കയിലെ കല്ലുകൾ |ഫോട്ടോ:twitter.com|umasudhir
ഹൈദരാബാദ്: ഹൈദരാബാദിലെ ആശുപത്രിയില്‍ ഒരു രോഗിയുടെ വൃക്കയില്‍ നിന്ന് 156 കല്ലുകള്‍ നീക്കം ചെയ്തു. 50 വയസുകാരനായ രോഗിയെ താക്കോല്ദ്വോര ശസ്ത്രക്രിയ നടത്തിയാണ് ഇത്രയും കല്ലുകള്‍ നീക്കിയത്. വലിയ ശസ്ത്രക്രിയയ്ക്ക് പകരം ലാപ്രോസ്കോപ്പിയും എന്ഡോസ്കോപ്പിയുമാണ് ഡോക്ടര്‍മാര്‍ ഉപയോഗിച്ചത്. ഈ രീതിയില്‍ ഒരു രോഗിയില്‍ രാജ്യത്ത് ഇത്രയധികം കല്ലുകള്‍ നീക്കം ചെയ്യുന്നത് ഇതാദ്യമാണ്. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു കല്ലുനീക്കം ചെയ്യല്‍ പ്രക്രിയ.
രോഗി ഇപ്പോള്‍ ആരോഗ്യവാനാണെന്നും തന്റെ പതിവ് ദിനചര്യയിലേക്ക് മടങ്ങിയെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
സ്കൂള്‍ അധ്യാപകനായ ബസവരാജ് മടിവാളര്‍ എന്ന രോഗിക്ക് അടിവയറിനുടത്ത് പെട്ടെന്ന് വേദന അനുഭവപ്പെട്ടു. പരിശോധനയില്‍ വൃക്കയില്‍ കല്ലുകളുടെ ഒരു വലിയ കൂട്ടം ഉണ്ടെന്ന് കണ്ടെത്തി.
മൂത്രനാളിയില്‍ സാധാരണ നിലയിലായിരിക്കുന്നതിനുപകരം വയറിന് സമീപം രോഗിക്ക് എക്ടോപിക് കിഡ്നി ഉണ്ടായിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അസ്വാഭാവിക സ്ഥലത്ത് വൃക്കയുടെ സാന്നിധ്യം കല്ലുകള്‍ പുറത്തെടുക്കുന്നതിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു.
'രണ്ട് വര്‍ഷത്തിലേറെയായി ഈ രോഗിക്ക് ഈ കല്ലുകള്‍ വികസിപ്പിച്ചിട്ടുണ്ടാകാം, പക്ഷേ മുമ്പ് രോഗലക്ഷണങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല. പെട്ടെന്നുള്ള വേദന കാരണം ആവശ്യമായ എല്ലാ പരിശോധനകള്‍ക്കും വിധേയനാകാന്‍ നിര്‍ബന്ധിതനായി, ഇത് വൃക്കസംബന്ധമായ കല്ലുകളുടെ ഒരു വലിയ കൂട്ടത്തിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. ആശുപത്രിയിലെ യൂറോളജിസ്റ്റും മാനേജിംഗ് ഡയറക്ടറുമായ ഡോ. വി ചന്ദ്ര മോഹന്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..