ദുരിതാശ്വാസത്തിന് 51 ലക്ഷം നല്‍കി വിമതര്‍ അസം വിട്ടു, ഗോവയിലേക്ക്; സുപ്രീംകോടതി ഉത്തരവ് നിര്‍ണായകം


അസമിലെ വിവിധ ഭാഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍ വലയുമ്പോള്‍ എംഎല്‍എമാരെ ആഡംബര ഹോട്ടലില്‍ താമസിപ്പിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരന്നു.

കാമഖ്യ ക്ഷേത്ര സന്ദർശനത്തിന് ശേഷം പുറത്ത് വരുന്ന ഏക്‌നാഷ് ഷിന്ദേ |Photo:ANI

മുംബൈ: അസം ജനത വെള്ളപ്പൊക്ക ദുരിതത്തില്‍ കഴിയുമ്പോഴാണ് മഹാരാഷ്ട്രയിലെ വിമത ശിവേസന എംഎല്‍എമാര്‍ ഒരാഴ്ച മുമ്പ് സംസ്ഥാത്തേക്ക് എത്തുന്നത്. ഗുവാഹാട്ടിയിലെ ആഡംബര ഹോട്ടലില്‍ മഹാരാഷ്ട്ര എംഎല്‍എമാര്‍ക്ക് സുരക്ഷയും സജ്ജീകരണങ്ങളും ഒരുക്കിയെന്ന് ആരോപിച്ച് അസം സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മഹാരാഷ്ട്ര രാഷ്ട്രീയ നാടകം ക്ലൈമാക്‌സിലേക്ക് നീങ്ങുമ്പോള്‍ ഗുവാഹാട്ടിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിനോട് വിട പറഞ്ഞിരിക്കുകയാണ്‌ വിമതര്‍.

വ്യാഴാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കെ ബുധനാഴ്ച വൈകീട്ടോടെ വിമത സേനാ എംഎല്‍എമാര്‍ ഗോവയിലേക്ക് തിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച് സുപ്രീംകോടതിയുടെ ഉത്തരവ് കൂടി പരിഗണിച്ചാകും ഈ നീക്കം.

ഇതിനിടെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് വിമത എംഎല്‍എമാര്‍ 51 ലക്ഷം രൂപ നല്‍കി. വിമത നേതാവ് ഏക്‌നാഥ് ഷിന്ദേയാണ് അസംമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയത്.

ജൂണ്‍ 22 മുതലാണ് ഗുജറാത്തിലെ സൂറത്തില്‍ നിന്ന് വിമതര്‍ ഗുവാഹാട്ടിയിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലായി എത്തിയത്. അസമിലെ വിവിധ ഭാഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍ വലയുമ്പോള്‍ എംഎല്‍എമാരെ ആഡംബര ഹോട്ടലില്‍ താമസിപ്പിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരന്നു. ഇവിടുത്തെ ജനങ്ങളുടെ ദുരിതം ഞങ്ങള്‍ക്ക് അവഗണിക്കാനാവില്ലെന്ന് വിമതരുടെ വക്താവ് ദീപക് കേസര്‍കര്‍ പറഞ്ഞു.

ഗവര്‍ണര്‍ ബി.എസ്.കോഷ്യാരി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് വിശ്വാസം തെളിയിക്കാന്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ തങ്ങള്‍ ഗുവാഹാട്ടിയില്‍ നിന്ന് മുംബൈക്ക് അടുത്തുള്ള സ്ഥലത്തേക്ക് മാറുമെന്ന് ദീപക് കേസര്‍കര്‍ പറഞ്ഞു.

വ്യാഴാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ രാത്രിയോടെ വിമതര്‍ ഗോവയിലെത്തും. ഇന്ന് അവിടെ തങ്ങിയ ശേഷം വ്യാഴാഴ്ച രാവിലെ മുംബൈയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അസം വിടുന്നതിന് മുന്നോടിയായി വിമതര്‍ ഗുവാഹാട്ടിയിലെ കാമഖ്യ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു.

മുംബൈയിലേക്ക് ഒരു മണിക്കൂര്‍ കൊണ്ട് വിമാന മാര്‍ഗം എത്താവുന്ന ദൂരത്തിലാകും തങ്ങള്‍ തങ്ങുക എന്നാണ് ദീപക് കേസര്‍കര്‍ പറഞ്ഞിരിക്കുന്നത്.

ഇതിനിടെ വിതമരില്‍ 20 ഓളം എംഎല്‍എമാരുമായി തങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ശിവസേന നേതാവ് വിനായക് റാവുത്ത് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അവര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും സുപ്രീംകോടതി ഉത്തരവിന് ശേഷം മറ്റു നീക്കങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി ഉത്തരവിന് ശേഷം ബിജെപി എംഎല്‍എമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. മഹാവികാസ് അഘാഡി സഖ്യ കക്ഷികളായ കോണ്‍ഗ്രസും എന്‍സിപിയും തങ്ങളുടെ എംഎല്‍എമാരുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. മഹാവികാസ് അഘാഡി സഖ്യ നേതാക്കളും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

Content Highlights: Rebel Sena MLAs donate Rs 51 lakh for Assam flood relief

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented