
Representational Image. Photo : PTI
മുംബൈ: അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെ ഭൂമി പൂജ ചടങ്ങ് ആഘോഷിക്കുന്നതില്‍ നിന്ന് മഹാരാഷ്ട്രയിലെ ചില ഭാഗങ്ങളില്‍ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതായി ബിജെപി ആരോപിച്ചു. കോണ്‍ഗ്രസുമായി ചേര്‍ന്നിട്ടും ഹിന്ദുത്വം ഉപേക്ഷിച്ചിട്ടില്ലെന്ന് പറയുന്ന ശിവസേനയുടെ യഥാര്‍ത്ഥ സ്വഭാവം ഇതോടെ പുറത്തായെന്നും ബിജെപി ആരോപിച്ചു.
രാമരാജ്യത്തിലക്കുള്ള വഴി ശിവസേന ഉപേക്ഷിച്ചുവെന്നും അധികാരത്തിനായി മുഗള്‍ ഭരണത്തെ അംഗീകരിച്ചുവെന്നുമാണ് ഇത് കാണിക്കുന്നതെന്നും ബിജെപി സംസ്ഥാന വക്താവ് കേശവ് ഉപാധ്യായ പറഞ്ഞു. കോവിഡ് കണക്കിലെടുത്ത് ആഘോഷങ്ങളില്‍ സാമൂഹിക അകലം പാലിക്കണമെന്ന് ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഭൂമി പൂജ ആഘോഷിക്കുന്നതില്‍ നിന്ന് പോലീസ് അവരെ തടയാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ലഡ്ഡു വിതരണം ചെയ്യാന്‍ പ്രവര്‍ത്തകരെ അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. അമരാവതി, അകോള ജില്ലകളില്‍ പോലീസ് പാര്‍ട്ടി പ്രവര്‍ത്തരെ ഭീഷണിപ്പെടുത്തിയതായും നാസിക്, ബീഡ്, സത്താറ, സോളാപൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തകര്‍ നടപടികള്‍ നേരിട്ടതായും കേശവ് പറഞ്ഞു.
Content Highlights: 'Real nature of Shiv Sena': BJP claims police stopped celebration of Ayodhya event in parts of Maharashtra
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..