കൊല്‍ക്കത്ത: പൗരത്വ നിയമഭേദഗതി പിന്‍വലിക്കുകയാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ചിത്രരചനയിലൂടെ നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത.
പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നത് നല്ല കാര്യമാണെങ്കിലും അദ്ദേഹം ആദ്യം പൗരത്വ നിയമ ഭേഗദതി പിന്‍വലിക്കണം. കശ്മീര്‍ വിഷയത്തിലും പൗരത്വ ബില്ലിനെക്കുറിച്ചും തീരുമാനമെടുക്കുന്നതിന് മുന്നോടിയായി സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടില്ല. എന്‍ആര്‍സി, എന്‍പിആര്‍, പൗരത്വ നിയമ ഭേദഗതി... ഈ മൂന്നും രാജ്യത്തിന് ദോഷകരമാണ്. പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്, പക്ഷേ അദ്ദേഹം ആദ്യം പൗരത്വ ബില്‍ പിന്‍വലിക്കണം. - മമത ബാനര്‍ജി പറഞ്ഞു.
അതേസമയം, എന്‍പിആറും എന്‍ആര്‍സിയും പൗരത്വ ബില്ലും താന്‍ അംഗീകരിക്കുന്നില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. ഏകീകൃത ഇന്ത്യയും ഏകീകൃത ബംഗാളുമാണ് നമുക്ക് ആവശ്യം. അതുകൊണ്ട് തന്നെ പൗരത്വ ബില്ലും എന്‍ആര്‍സിയും എന്‍പിആറും നമ്മള്‍ അംഗീകരിക്കേണ്ടതില്ല. - മമത പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ തിങ്കളാഴ്ച പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു. കേരളം, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് ശേഷം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കുന്ന നാലാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍.
Content Highlights: Ready to talk with PM, But firstly he should withdraw CAA, says Mamatha Banarjee
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..