ന്യൂഡൽഹി: കൊവിഡ് മൂലം ഇന്ത്യയുടെ സമ്പദ്ഘടനയ്ക്കേറ്റ ആഘാതത്തെ നേരിടാന്‍ ഇന്ത്യയിലേക്ക് വരാന്‍ തയ്യാറാണെന്ന സൂചന നല്കി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്. ലോക്ക്ഡൗണിനു ശേഷം വ്യോമഗതാഗത മേഖലയും ബാങ്കിങ് മേഖലയുമെല്ലാം കടുത്ത പ്രതിസന്ധിനേരിടുന്ന സാഹചര്യത്തിലാണിത്. എന്‍ഡിടിവിക്കു നല്കിയ പ്രത്യേക അഭിമുഖത്തിലാണ് രഘുറാം രാജന്റെ മറുപടി
"അതെയെന്നാണ് എന്റെ ഒറ്റയടിക്കുള്ള ഉത്തരം" എന്നാണ് കോവിഡ് കാലത്ത് രാജ്യത്തിന്റെ സമ്പദ്ഘടനയെ സഹായിക്കാന്‍ ഇന്ത്യയിലേക്ക് മടങ്ങി വരുമോ എന്ന ചോദ്യത്തിനു രഘുറാം രാജന് മറുപടി നല്‍കിയത്.
"ഇറ്റലിയിലെയും അമേരിക്കയിലെയും പോലെ കോവിഡ് പടരുകയാണെങ്കില്‍ നമ്മള് അതീവ ഗൗരവമായി കാര്യങ്ങളെ കാണേണ്ടതുണ്ട്. പൊതുജനാരോഗ്യരംഗത്താണ് ഏറ്റവും വലിയ ആഘാതമുണ്ടാക്കിയത്. ആശുപത്രി കിടക്കകൾ രോഗികളെ കൊണ്ട് നിറഞ്ഞു", രഘുറാം രാജന് പറഞ്ഞു.
"ലോകമാകമാനം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണ്. അടുത്ത വര്‍ഷം തിരിച്ചു വരവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. മഹാമാരിയുടെ തിരിച്ചുവരവ് ഉണ്ടാകാതിരിക്കാന്‍ നമ്മളെടുക്കുന്ന മുന്കരുതലുകള്ക്കനുസരിച്ചിരിക്കും അത്", രഘുറാം രാജന് കൂട്ടിച്ചേര്‍ത്തു.
content highlights: ready to return to India if asked for his assistance , says Raghuram Rajan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..